Activate your premium subscription today
ചേർത്തല ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങൾക്ക് ഒരു രക്തസാക്ഷി കൂടി. ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ ഗൃഹനാഥ മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡ് എഴുപുന്ന തെക്ക് പിഎസ് കവല ചാലുങ്കന്തറ അംബിക (60)യാണ്
ആലപ്പുഴ ∙ ദേശീയപാതയിൽ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിക്കും ഇടയിൽ ഒരു വർഷത്തിനിടെ വാഹനാപകടത്തിൽ പൊലിഞ്ഞതു 11 ജീവനുകളാണ്. ഇതിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതും ഉൾപ്പെടുന്നു. ദേശീയപാത നവീകരണത്തിലെ അശ്രദ്ധയും വേണ്ടത്ര മുൻകരുതൽ ഇല്ലാത്തതുമാണ് അപകടങ്ങളിലേക്കു നയിച്ചത്.പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി
ജയ്പുർ∙ ജയ്പുരിൽ പെട്രോൾ പമ്പിനു സമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 മരണം. പുലർച്ചെ അഞ്ചരയോടെ ഒരു ട്രക്ക് മറ്റു ട്രക്കുകളുമായി കൂട്ടിയിടിച്ചതിനു പിന്നാലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിന് തീപിടിച്ചതാണ് അപകട കാരണം. മറ്റു വാഹനങ്ങളിൽ ഇടിച്ച ട്രക്ക് രാസവസ്തു നിറച്ചതായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ന്നാണ് പ്രാഥമിക വിവരം.
നിലയ്ക്കൽ∙പാർക്കിങ് ഗ്രൗണ്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ തീർഥാടകൻ പിന്നിലേക്കെടുത്ത ടൂറിസ്റ്റ് ബസ് കയറി മരിച്ചു.തിരുവള്ളൂർ പുന്നപ്പാക്കം പാർഥിപന്റെ മകൻ ഗോപിനാഥാണ്(25) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് കൂടെയുള്ളവർക്കൊപ്പം നിലയ്ക്കൽ 10ാം നമ്പർ
മുറിഞ്ഞകൽ ∙ഞായറാഴ്ചയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപേ മുറിഞ്ഞകൽ മേഖലയിൽ വീണ്ടും വാഹനാപകടം. മുറിഞ്ഞകൽ ജംക്ഷനിൽ തമിഴ്നാട് സ്വദേശിയായ തീർഥാടകന്റെ ബൈക്ക് ടിപ്പർലോറിയുടെ അടിയിൽപ്പെട്ടാണ് ഇന്നലെ അപകടമുണ്ടായത്. അപകടത്തിൽപെട്ടയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ആലുവ∙ എടയാറിൽ റോഡ് മധ്യത്തിൽ കലുങ്ക് നിർമിക്കാൻ പിഡബ്ല്യുഡി എടുത്ത 2 മീറ്ററിലേറെ ആഴവും നിറയെ കമ്പികളുമുള്ള കുഴിയിൽ വീണ ബൈക്ക് യാത്രികൻ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. ബൈക്ക് പൂർണമായി തകർന്നു. പാനായിക്കുളം പാപ്പരപ്പറമ്പിൽ പി.എസ്. ദേവ (20) ആണ് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ രാത്രി 7നു കുഴിയിൽ വീണത്.
കോരുത്തോട് ∙മതിയായ വെളിച്ചം ഇല്ലാത്തതു ശബരിമല പാതയിൽ അപകട സാധ്യത വർധിപ്പിക്കുന്നു.പ്രധാന ശബരിമല തീർഥാടക പാതയായ മുണ്ടക്കയം - കുഴിമാവ് റോഡിൽ വണ്ടൻപതാൽ മുതൽ കോരുത്തോട് വരെയുള്ള ഭാഗത്താണ് അപകടങ്ങൾ ആവർത്തിക്കുന്നത്.അപകടങ്ങൾ ആവർത്തിക്കുന്ന കോസടി വളവിൽ കഴിഞ്ഞ ദിവസം തീർഥാടക വാഹനം മറിഞ്ഞു 15 ആളുകൾക്കു
കോന്നി ∙ പത്തൊൻപതു ദിവസം മുൻപ് അനുവിന്റെയും നിഖിലിന്റെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയങ്കണത്തിലേക്കു സന്തോഷത്തോടെ എത്തിയ ഉറ്റവർ ഇന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ വീണ്ടുമെത്തി. അവസാനമായി അവരെ ഒരുനോക്കു കാണാൻ, അന്ത്യാഞ്ജലി അർപ്പിക്കാൻ. കൂടൽ മുറിഞ്ഞകല്ലിൽ
കോന്നി ∙ ഏറ്റവും പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ട് ആഷിൻ വിതുമ്പി. കുട്ടിക്കാലം മുതൽ കൂടെ കളിച്ചു ചിരിച്ചു വളർന്ന നിഖിൽ ഇനിയില്ലെന്ന് ആഷിനു വിശ്വസിക്കാൻ കഴിയുന്നില്ല. നിഖിലിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ആഷിൻ. സംസ്കാര ശുശ്രൂഷകളിലുടനീളം നിഖിലിന്റെ അമ്മയ്ക്കു ആശ്വാസം പകർന്ന് ആഷിൻ
ശക്തമായ മഴയുള്ളപ്പോൾ വണ്ടിയോടിക്കുന്നവർ പേടിക്കേണ്ട പ്രതിഭാസമാണ് ഹൈഡ്രോ പ്ലെയിനിങ് (ജലപാളി). സമീപകാലത്തു മലയോര മേഖലകളിൽ മുതൽ തീരദേശത്തു വരെ ഇതുമൂലം അപകടങ്ങൾ ഉണ്ടായി. വെള്ളക്കെട്ടുള്ള റോഡിൽ ടയറിന്റെ പമ്പിങ് ആക്ഷൻ മൂലം ടയറിനു താഴെ ജലപാളി രൂപപ്പെടും. ടയറിലെ ചാലുകളിലൂടെ (ത്രഡ്) വെള്ളം പുറന്തള്ളിയാണ് ടയർ റോഡിൽ പതിഞ്ഞ് വാഹനം മുന്നോട്ടുപോകുന്നത്.
Results 1-10 of 6579