Activate your premium subscription today
ന്യൂഡൽഹി ∙ തേജസ് യുദ്ധവിമാനങ്ങൾക്കുള്ള എൻജിൻ ലഭ്യമാക്കാൻ വൈകിയ യുഎസ് കമ്പനിക്കു പിഴ ചുമത്തിയേക്കും. തദ്ദേശീയ യുദ്ധവിമാനം ‘തേജസ് എംകെ1എ’ നിർമിക്കാനുള്ള എഫ്404–ഐഎൻ20 എൻജിനുകൾ ലഭ്യമാക്കേണ്ടിയിരുന്നതു യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്ക്(ജിഇ) ആയിരുന്നു. ആദ്യ എൻജിൻ ലഭ്യമാക്കുന്നത് അടുത്ത വർഷം ഏപ്രിലിലേക്കു
ചെന്നൈ ∙ മറീന ബീച്ചില് ഞായറാഴ്ച വ്യോമസേനയുടെ ‘എയർ ഷോ 2024’ കാണാൻ വന്ന ജനങ്ങളിൽ അഞ്ചു പേരാണ് കടുത്ത ചൂടും നിർജലീകരണവും കാരണം മരിച്ചത്. മറീന ബീച്ചും സമീപ പ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെയായിരുന്നു ചെന്നൈ നഗരം അന്നു കണ്ടത്. കിലോമീറ്ററുകളോളം ദൂരത്തിൽ ജനങ്ങൾ എയർ ഷോ കാണാനെത്തിയിരുന്നു. എവിടെയാണു സംഘാടകർക്കു പിഴച്ചത്? ചൂട് തന്നെയാണോ വില്ലനായത്?
ഇന്ന് ഇന്ത്യൻ വ്യോമസേനാദിനം. ഇന്ത്യൻ വ്യോമസേനയുടെ ചുണക്കുട്ടിയാണ് തേജസ് യുദ്ധവിമാനം. ഒറ്റ എൻജിനുള്ള ഈ കോംബാറ്റ് യുദ്ധവിമാനം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡാണ് നിർമിക്കുന്നത്. ഡിആർഡിഒയുടെ കീഴിലുള്ള എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയാണ് ഈ വിമാനം രൂപകൽപന ചെയ്തത്.2001ലാണ് തേജസ് ആദ്യമായി
ഇന്ത്യയുടെ ഏറ്റവും നിർണായകമായ യുദ്ധങ്ങളിലൊന്നായിരുന്നു 1971ലെ ബംഗ്ലാ വിമോചന യുദ്ധം. ഇന്നത്തെ ബംഗ്ലദേശ് വിമുക്തമാക്കാൻ വേണ്ടി പാക്കിസ്ഥാനുമായാണ് ഈ യുദ്ധം നടന്നത്. പിൽക്കാലത്ത് യുദ്ധചരിത്രത്തിൽ തന്നെ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ഒരേടായി ഈ യുദ്ധം മാറി. അനേകം ചരിത്രപോരാട്ടങ്ങൾ നടന്ന ഈ യുദ്ധത്തിൽ ഇന്ത്യൻ
ചെന്നൈ ∙ വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നു വീണു മരിച്ചു. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 13 ലക്ഷത്തിലേറെപ്പേരാണ് എയർ ഷോ കാണാൻ മറീനയിലേക്ക് ഒഴുകിയെത്തിയത്. വെയിലിൽ തളർന്നുവീണ 60 വയസ്സുകാരനാണ് ആദ്യം മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേർ കൂടി പിന്നാലെ മരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ എന്നിവരും എയർ ഷോ കാണാനെത്തിയിരുന്നു.
ചെന്നൈ∙ നഗരത്തിൽ വിസ്മയ വ്യോമാഭ്യാസ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി. ഇന്ത്യൻ വ്യോമസേനയുടെ 92–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം 6ന് രാവിലെ 11 മുതൽ 1.30 വരെ മറീനയിൽ നടക്കും.വ്യോമസേനയുടെ റഫേൽ, സുഖോയ് തുടങ്ങിയവ ഉൾപ്പെടെയുള്ള എഴുപതിലേറെ യുദ്ധ വിമാനങ്ങളാണ് വ്യോമാഭ്യാസ
ന്യൂഡൽഹി ∙ എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിൽ ഉപമേധാവിയാണ്. നിലവിലെ സേനാമേധാവിയായ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയുടെ പിൻഗാമിയായി 30നു ചുമതലയേൽക്കും. 5000 മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറത്തി പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ വെടിവെച്ചിട്ട് ഇന്ത്യൻ സൈനിക ചരിത്രത്തിൽ ഇടംപിടിച്ച റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ ഡെൻസിൽ കീലർ (91) അന്തരിച്ചു. 1965 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ വ്യോമസേനയുടെ സ്ക്വാഡ്രൻ ലീഡറായിരുന്ന ഡെൻസിലും സഹോദരൻ ട്രെവർ കീലറും പാക്കിസ്ഥാന്റെ സാബർജെറ്റ് വിമാനങ്ങളെ തകർത്താണു വ്യോമചരിത്രത്തിൽ ഇടംപിടിച്ചത്. പോരാട്ട മികവിന് വീര ചക്ര ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ച ഡെൻസിൽ എയർ മാർഷൽ പദവിയിലാണ് വിരമിച്ചത്.
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveer Vayu Intake 02/2025) സിലക്ഷൻ ടെസ്റ്റിനു അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഒാഗസ്റ്റ് 4 വരെ അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള
തിരുവനന്തപുരം ∙ ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി ശംഖുമുഖത്ത് സാരംഗ് ഹെലികോപ്റ്റർ ടീമിന്റെ അഭ്യാസ പ്രകടനം വിസ്മയക്കാഴ്ചയായി. എയർ വാരിയേഴ്സ് ഡ്രിൽ ടീമിന്റെ (എഡബ്ല്യുഡിടി) പ്രകടനങ്ങളും നടന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ്കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള 15 അംഗ സാരംഗ്
Results 1-10 of 326