Activate your premium subscription today
Saturday, Apr 19, 2025
അബുദാബി/ ദുബായ്∙ അഗ്നിബാധയുണ്ടായാൽ സ്വമേധയാ തീ കെടുത്താവുന്ന സംവിധാനം സ്കൂൾ ബസുകളിൽ നിർബന്ധമാക്കി യുഎഇ. 22 പേരിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന യാത്രാ ബസുകളിലും സംവിധാനം നിർബന്ധം. ദിവസേന 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്കൂൾ ബസുകളിലും നിർബന്ധമാക്കി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം
യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവത്തോടെ കെ ജി വൺ കുട്ടികളെ വരവേറ്റു. സ്കൂളുകൾ കഴിഞ്ഞ ആഴ്ച തുറന്നെങ്കിലും നവാഗതരെ പ്രത്യേക പരിരക്ഷയോടെ സ്വീകരിക്കുന്നതിനായി വിവിധ സ്കൂളുകളിൽ വ്യത്യസ്ത ദിവസങ്ങളിലായിരുന്നു പ്രവേശനോത്സവം.
ന്യൂഡൽഹി ∙ ഇംഗ്ലിഷ് മീഡിയത്തിലെ പല പാഠപുസ്തകങ്ങൾക്കും ഹിന്ദിയിൽ പേരു നൽകിയിരിക്കുകയാണ് എൻസിഇആർടി. കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്നാടും മറ്റും പ്രതിഷേധിക്കുന്നതിനിടെയാണു പുസ്തകങ്ങളുടെ പേരിൽ മാറ്റം വരുത്തിയത്. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഭാഷയിൽത്തന്നെ പേരു നൽകുന്ന കീഴ്വഴക്കം എൻസിഇആർടി മാറ്റിയെന്ന് ആക്ഷേപമുയർന്നു.
അബുദാബി ∙ വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉൾപ്പെടെ സ്വകാര്യ ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുന്നത് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കർശനമായി നിരോധിച്ചു.
തിരുവനന്തപുരം∙ തിരഞ്ഞെടുത്ത സ്കൂളുകളുടെ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീയിൽ ചേരുന്നതു സംബന്ധിച്ച് സിപിഐയുടെ എതിർപ്പു തുടരുമ്പോഴും ഒപ്പിടണമെന്ന നിലപാടിൽ ഉറച്ച് സിപിഎം. ചർച്ചയിലൂടെ സിപിഐയെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഇല്ലെങ്കിൽ എൽഡിഎഫ് യോഗത്തിൽ അനുകൂല തീരുമാനത്തിലെത്താമെന്നും കണക്കുകൂട്ടുന്നു. അതിനുശേഷമാകും വിഷയം വീണ്ടും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരിക. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്നു തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
അബുദാബി ∙ അധ്യയന വർഷത്തിൽ പൊതു, സ്വകാര്യ സ്കൂളുകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. മൂന്നാമത്തെയും അവസാനത്തെയുമായ ടേമിലേക്ക് വിദ്യാർഥികൾ, അധ്യാപകർ, സാങ്കേതിക സംഘങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവരുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് പുറത്തിറക്കിയത്.
കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാർഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാർഥികളെ സര്‍വകലാശാല പഠനത്തിനായി
വിദ്യാർഥികൾക്കായി സഹപാഠ്യ പദ്ധതി പരിഷ്കാരവുമായി ജുബൈൽ, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസുവരെയാണ് ഈ വർഷം മുതൽ ക്ലാസ് റൂമുകളിൽ ആൺ പെൺ സമത്വവുമായി കോ - എജ്യുക്കേഷൻ നടപ്പിൽ വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേരാനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കുന്നതിന് 2027 വരെ സാവകാശം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള 5 വയസ്സ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്ത രക്ഷിതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഈ കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ്
തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികളിൽ വ്യായാമവും കായികപ്രവർത്തനങ്ങളും പ്രോൽസാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി തയാറാക്കുന്നു. പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ പഠിക്കുന്ന എല്ലാ കുട്ടികളും ദിവസവും നിശ്ചിതസമയം കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതാകും
Results 1-10 of 1442
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.