Activate your premium subscription today
Monday, Apr 21, 2025
അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. മകൾ എപ്പോഴും തന്റെ ഹൃദയത്തിൽ ജീവിക്കുകയാണെന്നും മകളെ തനിക്ക് എപ്പോഴും അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും ചിത്ര വികാരാധീനമായി കുറിച്ചു.
എറണാകുളം∙ ഏലൂർ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് രൂപീകരിച്ച പൂർവ വിദ്യാർഥി സംഘടനയായ സെന്റ് ആൻസ് ഗ്ലോബൽ അലുംനി-സാഗ (SAGA) യുടെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ഗായിക കെ.എസ്.ചിത്രയാണ് പ്രകാശന കർമം നിർവഹിച്ചത്. സ്കൂൾ പ്രിൻസിപ്പൽ
പതിവ് തെറ്റാതെ പൊങ്കാല അർപ്പിച്ച് ഗായിക കെ.എസ്.ചിത്ര. വീട്ടുമുറ്റത്താണ് ഗായിക പൊങ്കാലയിട്ടത്. ഇതിന്റെ ചിത്രങ്ങൾ ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കൈകൂപ്പി പ്രാർഥനയോടെ നിൽക്കുന്ന ഗായികയെ ആണ് ചിത്രങ്ങളിൽ കാണാനാകുക. ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ നേർന്നാണ് ചിത്രയുടെ പോസ്റ്റ്. എല്ലാ വർഷവും പതിവ്
കാഞ്ഞങ്ങാട് ∙ തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ കാസർകോട്ട് ആരംഭിക്കുന്ന ഐഐപിഡി(ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്) ഭിന്നശേഷി മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണോദ്ഘാടനം കാഞ്ഞങ്ങാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളം സഞ്ചരിച്ചു ഭിന്നശേഷിമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയ മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നിർദേശങ്ങൾ സർക്കാർ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള മനോരമയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു കാസർകോട്ടെ എൻഡോസൾഫാൻ രോഗികളെ അടുത്തറിയാനിടയായതാണു കാസർകോട് ഇത്തരമൊരു സംവിധാനം ആരംഭിക്കാൻ പ്രചോദനമെന്നു ഗോപിനാഥ് മുതുകാട് പറഞ്ഞു.
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘പക’ എന്ന പേരിലൊരുക്കിയ ഗാനത്തിനു ജസ്റ്റിൻ വർഗീസ് ഈണമൊരുക്കി. കെ.എസ്.ചിത്ര ആണ് ഗാനം ആലപിച്ചത്. ജസ്റ്റിനും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. സുഹൈൽ കോയ പാട്ടിനു വരികൾ കുറിച്ചു. ‘പക’
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ) തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ)
‘1958ൽ പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നു വായ്പാട്ടിൽ ഹിന്ദോള രാഗത്തിലുളള ‘മാമവതുശ്രീ സരസ്വതി...’ എന്ന കീർത്തനമാണു പാടിയത്. ശാസ്ത്രീയ സംഗീതത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മൃദംഗത്തിൽ ഒന്നാം സ്ഥാനം ഗായകൻ പി.ജയചന്ദ്രനായിരുന്നു. സമാപന വേദിയിൽ ഞങ്ങൾ ഒരുമിച്ചുള്ള പ്രകടനവുമുണ്ടായിരുന്നു’.
പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ
അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെന്നും എന്നാൽ വലിയ വേദനയിലൂടെ കടന്നു പോയവർക്ക് ഒരിക്കലും അങ്ങനെ തോന്നില്ലെന്നും ചിത്ര
Results 1-10 of 263
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.