‘സാഗ’യുടെ ലോഗോ പ്രകാശനം ചെയ്ത് കെ.എസ്.ചിത്ര; സാന്നിധ്യമറിയിച്ച് രാജലക്ഷ്മിയും

Mail This Article
എറണാകുളം∙ ഏലൂർ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് രൂപീകരിച്ച പൂർവ വിദ്യാർഥി സംഘടനയായ സെന്റ് ആൻസ് ഗ്ലോബൽ അലുംനി-സാഗ (SAGA) യുടെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ഗായിക കെ.എസ്.ചിത്രയാണ് പ്രകാശന കർമം നിർവഹിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.സൂസി ചോളങ്കേരി, പ്രസിഡന്റ് പിന്നണി ഗായിക രാജലക്ഷ്മി, വൈസ് പ്രസിഡന്റ് അരവിന്ദ് അനിൽകുമാർ, സെക്രട്ടറി ഇന്ദുലക്ഷ്മി.ജി.മേനോൻ, ട്രഷറർ ദേവസി കിങ്സ്ലിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംഘടനയിൽ അംഗത്വം എടുക്കാൻ താൽപര്യപ്പെടുന്ന പൂർവ വിദ്യാർഥികൾക്ക് സ്കൂളുമായി നേരിട്ട് ബന്ധപ്പെടുകയോ സംഘടനയ്ക്ക് ഔദ്യോഗികമായി ഇ–മെയിൽ അയയ്ക്കുകയോ (correspondence.saga@gmail.com) ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.