Activate your premium subscription today
പീരുമേട് ∙ ദേശീയപാതയോരത്തു ജനങ്ങളെ വിറപ്പിച്ച് വീണ്ടും കാട്ടാന. മരിയഗിരി സ്കൂളിനു സമീപം കാട്ടാന നിൽക്കുന്നതു കണ്ടതിനെ തുടർന്നു നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞു റോഡിൽ വീണു ദമ്പതികൾക്കും മകൾക്കും പരുക്കേറ്റു. തമിഴ്നാട് ഉത്തമപാളയം സ്വദേശി അലക്സ് പാണ്ഡ്യൻ (27), ഭുവനേശ്വരി (22), മകൾ ഉദയശ്രീ (2) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എഴരയോടെയാണു സംഭവം. കാട്ടാന ദേശീയപാതയിലേക്കു കടക്കാതിരിക്കുന്നതിനായി പട്രോളിങ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന വനപാലകരാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ബത്തേരി∙ കെഎസ്ആർടിസി ബസ് ഗ്യാരേജിൽ കാട്ടാന എത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തുടർന്ന് വനംവകുപ്പും കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് കാട്ടാനയെ വനത്തിലേക്ക് തുരത്തി. എന്നാൽ ഉച്ചതിരിഞ്ഞ് വീണ്ടും ആന ജനവാസമേഖലയിലെത്തി. വനംവകുപ്പ് എത്തി ആനയെ വനത്തിലേക്ക് തുരത്തി. ആന നാശനഷ്ടമൊന്നും വരുത്തിയില്ല.
കോന്നി∙കല്ലേലി - കൊക്കാത്തോട് റൂട്ടിൽ കാട്ടാനകളുടെ സാന്നിധ്യം പ്രദേശവാസികളുടെ യാത്രയ്ക്കു ഭീഷണിയാകുന്നതായി പരാതി. കൊക്കാത്തോട്, ഒരേക്കർ, വയക്കര, കല്ലേലിത്തോട്ടം പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് ഏറെ പ്രശ്നം. കല്ലേലി ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗം മുതൽ ഒരേക്കർ വരെയുള്ള ഭാഗം വരെയും പലയിടത്തും പകൽ പോലും
ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ അപ്രതീക്ഷിതമായി എത്തിയ കാട്ടാന സഞ്ചാരികളെ ഭീതിയിലാഴ്ത്തി. ആനയൂട്ട് കാണാനെത്തിയ സഞ്ചാരികളെ ഭയപ്പെടുത്തിയാണ് കാട്ടാന ആനപ്പന്തിയിൽ പ്രവേശിച്ചത്. കാട്ടാന വരുന്നത് കണ്ട് വനം വകുപ്പ് ജീവനക്കാർ സഞ്ചാരികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറി നിൽക്കാൻ
അലനല്ലൂർ∙ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെക്കൊണ്ടു നാട്ടുകാർ വലഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇതിനകത്ത് കഴിയുന്ന ആനകളെ തുരത്താൻ വനംവകുപ്പിനും കഴിയാതെ വന്നതാണ് നാട്ടുകാർക്കു ഭീഷണിയായത്. 400 ഏക്കറോളം വരുന്ന ഗവേഷണ കേന്ദ്രത്തിനകത്തെ കാടും ഇതിലുള്ള പനകൾ, ചക്ക
പാലക്കാട്∙ വാൽപ്പാറ– പൊള്ളാച്ചി റോഡിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിനുനേരെ പാഞ്ഞടുത്ത് ഒറ്റയാൻ. സഞ്ചാരികൾ വേഗത്തിൽ വാഹനം ഓടിച്ചു രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പൊള്ളാച്ചി റോഡിൽ ഉമ്മാണ്ടി മുടക്ക് വൻചോലയിൽ നിന്നും പുറത്തിറങ്ങിയ ഒറ്റയാനാണ് ഇതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തെ ആക്രമിക്കുവാൻ മുതിർന്നത്. വിവരം
ചെറുപുഴ ∙ കാട്ടാനക്കൂട്ടം അതിർത്തി ഗ്രാമങ്ങളിൽ തമ്പടിക്കുന്നതു ജനജീവിതത്തിനു ഭീഷണിയായി മാറി. കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി, ചേനാട്ടുക്കൊല്ലി ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനുമാണു കാട്ടാനകൾ ഭീഷണിയായി മാറിയത്. രാത്രിയാകുമ്പോൾ കാട്ടാനകൾ കൂട്ടമായി
ഇരിട്ടി∙ ആറളത്തെ ‘ഓപ്പറേഷൻ എലിഫന്റ്’ അഞ്ചാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി 29 ആനകളെ കൂടി കാട് കയറ്റി. ഇതോടെ 4 മാസത്തിനിടെ 5 ഘട്ടങ്ങളിലായി, ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച 73 ആനകളെയാണ് തുരത്തിയത്. അഞ്ചാം ഘട്ടത്തിന്റെ 3–ാം ദിനമായ ഇന്നലെ പുനരധിവാസ മേഖലയായ ബ്ലോക്ക് 12 ൽ 9 ആനകളെ കൂടി തുരത്തി.
പുൽപള്ളി ∙ കർണാടക നാഗർഹൊള കടുവ സങ്കേതത്തിൽ നിന്നു കബനി കടന്ന് മരക്കടവിലെത്തിയ രണ്ടുകൊമ്പൻമാർ മടങ്ങിയത് മണിക്കൂറുകൾക്കു ശേഷം. വയനാടിനെ മുൾമുനയിൽ നിർത്തിയ ബേലൂർ മഖ്ന കർണാടക വനത്തിൽ പ്രവേശിച്ചശേഷം കബനികടന്നെത്തിയ അതേ പാതയിലൂടെയാണ് ഇന്നലെ രണ്ടാനകൾ മരക്കടവ് പുറമ്പോക്കിലെ തുരുത്തിലെത്തിയത്. ബേലൂർ
എടക്കര ∙ ചക്ക തിന്നാൻ നാട്ടിലിറങ്ങുന്ന കൊമ്പൻ മൂത്തേടത്തുകാരെ ഭീതിയിലാക്കുന്നു. പടുക്ക വനത്തിൽ നിന്നിറങ്ങുന്ന കൊമ്പൻ മൂത്തേടം പഞ്ചായത്തിലെ കൽക്കുളം, ബലംകുളം, ചീനിക്കുന്ന് പ്രദേശങ്ങളിലാണ് പതിവായി എത്തുന്നത്. പ്ലാവുള്ള വീടുകളിലെല്ലാം കൊമ്പൻ എത്തുന്നുണ്ട്. കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ
Results 1-10 of 422