Activate your premium subscription today
തിരുവനന്തപുരം ∙ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണു മുന്നറിയിപ്പ്. 16ന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ടാണ്.
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ പെരുമഴയില്‍ നനഞ്ഞ് ശിശുദിന റാലി. നഗരസഭാ പരിധിയിലെ സ്കൂളുകളിലെ 1500ല്‍ അധികം കുട്ടികളാണ് മഴ നനഞ്ഞ് റാലിയില്‍ പങ്കെടുത്തത്. വൈകിട്ട് മൂന്നിന് ഗ്രാമം ജംക്ഷനില്‍നിന്ന് ആരംഭിച്ച റാലി ബോയ്സ് ഹൈസ്കൂളിലാണ് അവസാനിച്ചത്.
ഖത്തറിന്റെ വിവാദ ഭാഗങ്ങളിൽ മഴയ്ക്ക് വേണ്ടി പ്രാർഥന സംഘടിപ്പിച്ചു.
ചെന്നൈ, മുംബൈ, ഡൽഹി ∙ ചെന്നൈയിൽ സവാള വില 120 രൂപയിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റായ കോയമ്പേട് ചന്തയിൽ മൊത്തവില കിലോയ്ക്ക് 80 രൂപയായിരുന്നു ഇന്നലെ. രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് ലാസൽഗാവ് മാർക്കറ്റിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്
അബുദാബി ∙ യുഎഇയിൽ 10 വർഷത്തിനകം മഴയും താപനിലയും വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമർദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ തുലാമഴ വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽച്ചൂട് സാധാരണയിലും കൂടുതൽ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, കോഴിക്കോട് നഗരത്തിൽ രണ്ട് ദിവസമായി പകൽ താപനില 35.6– 35.4 ഡിഗ്രി സെൽഷ്യസാണ്. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ. തൃശൂർ വെള്ളാനിക്കരയിൽ വെള്ളിയാഴ്ച 2.9 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെതന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ ഇന്നലെ ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
നെടുമങ്ങാട്∙ കനത്ത മഴയിൽ നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലും കാന്റീനിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും തോട്ടിലും വെള്ളം കയറി. നെടുമങ്ങാട് ടൗൺ വാർഡിലെ കുളവിക്കോണം, പറണ്ടോട്, തെക്കുംകര ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തികൾ മതിൽ കെട്ടി
വെള്ളനാട്∙ കണ്ണമ്പള്ളി മുളയറ റോഡ് വശത്ത് ചേപ്പോട്ട് വൻ മണ്ണിടിച്ചിൽ. കുത്തിയൊലിച്ച് ഒഴുകിയ മഴവെള്ളത്തിൽ മണ്ണ് ഉൾപ്പെടെ റോഡിലേക്ക് വീണു. അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽപെട്ട ഇവിടെ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ മഴയ്ക്കിടെ ആണ് സംഭവം. മുൻപ് ഇവിടെ നിന്ന് മണ്ണിടിഞ്ഞിരുന്നു. ശേഷം ഉണ്ടായ മഴയിൽ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 11 വരെ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളിൽ 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണു ലഭിച്ചത്. കടലിൽ മീൻപിടിത്തത്തിനു പോകുന്നവർ ജാഗ്രത പാലിക്കണം.
Results 1-10 of 3874