Activate your premium subscription today
ക്യൂബയിലെ ഏറ്റവും വലിയ ഊർജോത്പാദന കേന്ദ്രമായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റ് സാങ്കേതിക തകരാറിനാൽ നിശ്ചലമായതോടെ വൈദ്യുതിമുടക്കത്തിലേക്ക് ഊളിയിട്ട് രാജ്യം. ഇതോടെ 1 കോടിയോളം ആളുകൾ വൈദ്യുതിയില്ലാത്ത അവസ്ഥയിലായി. എന്താണ് വൈദ്യുതി മുടക്കത്തിനു വഴിവച്ചതെന്ന കാര്യത്തിൽ അധികൃതർ പരിശോധന
സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളുമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഭൂട്ടാനിലേക്ക്. 1,270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ 500 മെഗാവാട്ടിന്റെ സൗരോർജപ്പാടം (സോളാർ പ്ലാന്റ്) പദ്ധതിയും ഉൾപ്പെടുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായിരിക്കും ഇത്.
ന്യൂഡൽഹി∙ ‘പിഎം സൂര്യഭവനം’ പദ്ധതിയുടെ ഭാഗമായി 800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃകാ സൗരഗ്രാമങ്ങൾ വരുന്നു. ഇതിനുള്ള മാർഗരേഖ കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം പ്രസിദ്ധീകരിച്ചു. പൊതു ആവശ്യത്തിനായി സോളർ പമ്പുകൾ, തെരുവു വിളക്കുകൾ, കമ്യൂണിറ്റി സോളർ പ്ലാന്റ് അടക്കമുള്ളവ സ്ഥാപിക്കാനായി ഗ്രാമങ്ങൾക്ക് ഒരു കോടി രൂപ വീതം ഗ്രാന്റ് ലഭിക്കും.
ആണവ ഇന്ധനങ്ങളിലൂടെ നിയന്ത്രിത ചെയിൻ റിയാക്ഷൻ ആരംഭിക്കുന്നതിനായി, ഇന്ത്യയുടെ ഏറ്റവും നൂതനമായ തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന് (PFBR) ആണവോർജ്ജ നിയന്ത്രണ ബോർഡിന്റെ (AERB) അനുമതി ലഭിച്ചു. കൽപ്പാക്കത്തുനിന്ന് ഇനി അപകടരഹിതമായ ആണവ വൈദ്യുതി. ആണവ മാലിന്യങ്ങൾ തീരെ
അബുദാബി ∙ വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്നുള്ള ആദ്യ സോളർ വൈദ്യുത പദ്ധതി പ്രഖ്യാപിച്ച് അബുദാബി എനർജി സർവീസസ്. അൽഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലാണ് 9000 കിലോവാട്ട് ശേഷിയുള്ള സോളർ ഫോട്ടോവോൾട്ടിക് പദ്ധതി ഒരുക്കുന്നത്.1.9 ലക്ഷം ചതുരശ്ര മീറ്ററിൽ 14,000 സോളർ പാനലുകളാണ് സ്ഥാപിക്കുക. 13
ഷാർജ ∙ ഷാർജയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് സജ വ്യവസായ മേഖലയിൽ നിർമിക്കുന്നു. ഷാർജ നാഷനൽ ഓയിൽ കോർപറേഷന്റെ (എസ്എൻഒസി) മേൽനോട്ടത്തിലാണ് പദ്ധതി. സജ ഗ്യാസ് കോംപ്ലക്സിന് സമീപമാണ് 60 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമിക്കുന്നത്. മസ്ദാറിന്റെയും ഇഡിഎഫ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എമർജ് കമ്പനിക്കാണ്
തിരുവനന്തപുരം∙ സൗരോർജ എനർജിയുടെ അനന്ത സാധ്യതകളും, ഭാവിലേക്ക് കൂടുതൽ സൗരോർജ എനർജി ഉൽപാദന രംഗത്ത് സജീവമാകുന്നതിനുമായി അദാനി ഗ്രൂപ്പിന്റെ സോളർ വിങ് കേരളത്തില് കൂടുതൽ സജീവമാകുന്നു. അതിനു വേണ്ടി അദാനി ഗ്രൂപ്പിന്റെ സോളർ പാനലിന്റെ കേരളത്തിലെ പ്രധാന ഡിസ്ട്രിബ്യൂട്ടർരായ അൽമിയ ഗ്രൂപ്പുമായി കരാറിലേർപ്പെട്ടു. കേരളത്തിൽ ഇതുവരെ 1000 മെഗാവാട്ട് സൗരോർജ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അതിൽ
കത്തുന്ന ചൂടിൽ കേരളത്തിലെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. വൈദ്യുതി ബിൽ കണ്ട് പലരും ഞെട്ടിയിട്ടുമുണ്ടാകും. പക്ഷേ, ഒറ്റത്തവണ ഒരു നിക്ഷേപം നടത്തിയാൽ വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത് മുൻകൂട്ടി കണ്ട്, ഏതാനും വർഷങ്ങളായി കേരളത്തിൽ പലരും പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ഈ ട്രെൻഡിന് കൂടുതൽ ഊർജം പകരുന്നതാണ് അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'പിഎം സൂര്യഭവനം പദ്ധതി'. ചെറുകിട (3 കിലോവാട്ട് വരെ) പുരപ്പുറ സോളർ പദ്ധതിക്കുള്ള സബ്സിഡി ഒറ്റയടിക്ക് വർധിപ്പിച്ചതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ഒരു വർഷംകൊണ്ട് ഒരു കോടി വീടുകളിൽ പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ (കെവി) താഴെയാകാൻ സാധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കുള്ള സബ്സിഡി വർധിപ്പിച്ചത്. സൗരോർജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഒറ്റത്തവണയായി നിക്ഷേപം നടത്താൻ കഴിയാത്തവർക്ക് 7% പലിശയിൽ വായ്പയും ലഭ്യമാണ്. വീട്ടിലിരുന്ന് എളുപ്പത്തിൽ പദ്ധതിക്കായി അപേക്ഷിക്കാം.
ചെന്നൈ ∙ കനത്ത വെയിലും ചൂടും മൂലം വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുമ്പോഴും സൗരോർജ ഉൽപാദനത്തിൽ തമിഴ്നാട് മികവു തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച 40.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി സൗരോർജത്തിലൂടെ സംസ്ഥാനം ഉൽപാദിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുള്ള തമിഴ്നാട്ടിൽ ഉഷ്ണതരംഗം,
കണ്ണൂർ ∙ വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടു സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരെ ആശങ്കയിലാക്കി ബിൽ കണക്കാക്കുന്നതിൽ ഭേദഗതി വരുത്താനുള്ള നിർദേശം റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയിൽ. നിലവിലെ നെറ്റ് മീറ്ററിങ് സംവിധാനത്തിനു പകരം ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തണമെന്ന സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആവശ്യമാണു കമ്മിഷൻ പരിഗണിക്കുന്നത്. ഭേദഗതി ഏപ്രിൽ 1 മുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച പൊതുതെളിവെടുപ്പ് നാളെ 11 മുതൽ തിരുവനന്തപുരത്ത് റെഗുലേറ്ററി കമ്മിഷന്റെ കോർട്ട് ഹാളിൽ നടക്കും നടക്കും.
Results 1-10 of 42