വിശുദ്ധിയുടെ പുണ്യം നിറയുന്ന റമസാൻ വ്രതാനുഷ്ഠാനം. ഉപവാസത്തിന്റെയും ഉപാസനയുടെയും 30 രാപകലുകൾ. ആത്മവിശുദ്ധിയുടെയും സൽസ്വഭാവത്തിന്റെയും സമുന്നതമായ പാഠങ്ങളുമായാണ് റമസാന്റെ വരവ്. ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ഉപവസിക്കുന്ന സമയമാണ്. വ്രതാനുഷ്ഠാനവും പ്രാർഥനാമന്ത്രങ്ങളും സക്കാത്തും എല്ലാമായി ഭക്തിസാന്ദ്രമാണ് റമസാൻ കാലം. ഗൾഫിൽ മസ്കത്തിലായിരിക്കും ഏറ്റവും കുറഞ്ഞ നോമ്പ് ദൈർഘ്യം–13 മണിക്കൂറും 53 മിനിറ്റും. ഏറ്റവും കൂടിയത് കുവൈത്തിലും–14 മണിക്കൂറും 7 മിനിറ്റും. മറ്റു രാജ്യങ്ങൾ: യുഎഇയിലും സൗദിയിയിലും–13 മണിക്കൂറും 563 മിനിറ്റും. ദോഹ–13 മണിക്കൂർ 57 മിനിറ്റ്, ബഹ്റൈൻ–13 മണിക്കൂർ 59 മിനിറ്റ്.