വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. പലപ്പോഴും ഡോക്ടർമാർക്കു നിഗമനത്തിലേക്കു വേഗം എത്തിച്ചേരാനാകില്ല. വേദനയുടെ സിഗ്നലുകളെ ശരിയായ വിധത്തിൽ വിശദീകരിക്കാൻ കേന്ദ്ര നാഡീവ്യവസ്ഥയ്ക്കു കഴിയാത്തതാണു കാരണം. കുറഞ്ഞ തോതിൽ വേദനിച്ചാലും ഫൈബ്രോമയാൾജിയ രോഗികളുടെ കേന്ദ്രനാഡീവ്യവസ്ഥ രോഗത്തെ ഇരട്ടിയായി ഗ്രഹിക്കും.