Activate your premium subscription today
Sunday, Apr 20, 2025
‘‘20 വർഷത്തിലേറെയായി ദശലക്ഷക്കണക്കിനു മനുഷ്യരെ ജീവിതത്തിലേക്കു കൈപിടിച്ച സംവിധാനങ്ങളുടെ കടയ്ക്കലാണു കത്തിവച്ചത്. അടുത്ത 5 വർഷത്തിൽ 63 ലക്ഷത്തോളം പേർ എയ്ഡ്സ് രോഗത്താൽ മരിക്കും. 34 ലക്ഷം കുട്ടികൾകൂടി അനാഥരാകും’’– ഐക്യരാഷ്ട്ര സംഘടന (യുഎൻ) ആശങ്കയോടെ ഇക്കാര്യം പറയുമ്പോൾ ചൂണ്ടുവിരൽ നീളുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേർക്കാണ്. യുഎസ് നൽകുന്ന വിദേശ ധനസഹായം നിർത്താനുള്ള ട്രംപിന്റെ തീരുമാനമാണ് അനേകം മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയത്. യുഎസിനു ‘ഭാരമാകുന്ന’ യാതൊന്നും തുടരേണ്ടെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപിന്റെ കടുംവെട്ട് ഇത്രത്തോളം മുറിവേൽപ്പിക്കുമെന്നു ലോകം കരുതിയില്ല. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമെന്ന പദവിയിൽനിന്നു കൂടിയാണു യുഎസിന്റെ പിന്മാറ്റം. യുഎന്നിന് ആവശ്യമായ മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭിച്ചിരുന്നത്. ജനുവരിയിൽ രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതം വിചാരിക്കുന്നതിനേക്കാളും വലുതാണെന്നു യുഎൻ പറയുമ്പോൾ ആശങ്കപ്പെടാതെങ്ങനെ? ഒരു തലമുറ മുൻപാണ് എയ്ഡ്സ് അനുബന്ധ മരണങ്ങൾ ലോകത്തെ വിറപ്പിക്കാൻ തുടങ്ങിയത്. ആ വേർപാടുകളുടെ സങ്കടത്തിൽ പ്രിയപ്പെട്ടവർക്കായി ജനം തെരുവിലിറങ്ങി. സർക്കാരുകൾ സമ്മർദത്തിലായി. അങ്ങനെയാണു ചരിത്രത്തിലെ ഏറ്റവും വിജയകരമായ വിദേശ സഹായപദ്ധതിയായ
കൊച്ചി ∙ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം ആശങ്കാകുലമായി ഉയരുകയാണെന്ന് കണക്കുകൾ. അതിൽത്തന്നെ എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് ഇതിൽ മുന്നിൽ. നേരത്തെ ദേശീയ തലത്തില്‍ കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം 0.06% മാത്രമായിരുന്നു എങ്കില്‍ ഇന്ന് കേരളത്തിലെ എച്ച്ഐവി
ലോകത്ത് 3.9 കോടി പേര് എയ്ഡ് രോഗബാധയുമായി ജീവിക്കുന്നതായാണ് കണക്ക്. ഇതില്‍ 2.8 കോടി പേര് ആഫ്രിക്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ഉള്ളവരും 65 ലക്ഷം പേര് ഏഷ്യ, പസഫിക് പ്രദേശങ്ങളില്‍ ജീവിക്കുന്നവരുമാണ്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) പരത്തുന്ന എയ്ഡ്സ് രോഗത്തെ
സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേകക്യാംപയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമാണ്. എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തുന്നത്. എച്ച്ഐവി കേവലം ആരോഗ്യപ്രശ്നം മാത്രമല്ല, അതുമൂലം അനാഥരാകുന്ന കുട്ടികൾ, വർധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ...
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.