വിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് ബവല്‍ കാന്‍സര്‍ എന്ന് പറയുന്നു.
ഇന്ത്യയിലെ അര്‍ബുദകേസുകളില്‍ പൊതുവായി കാണുന്ന അര്‍ബുദമാണ് കുടലിനെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍. നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഇത്. മരണനിരക്കും ഗണ്യമായി കുറയ്ക്കാനാകും. മല പരിശോധന, ഓരോ മൂന്ന് വര്‍ഷത്തിലും സ്റ്റൂള്‍ ഡിഎന്‍എ സ്ക്രീനിങ്ങ്, ഓരോ അഞ്ച് വര്‍ഷത്തിലും സിടി കോളനോഗ്രാഫി, ഓരോ 10 വര്‍ഷത്തിലും കോളണോസ്കോപ്പി എന്നീ പരിശോധനകളാണ് ബവല്‍ കാന്‍സര്‍ നിര്‍ണയത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നത്.