ചർമത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കരപ്പൻ(എക്സീമ). പല തരത്തിലുള്ള എക്സീമകളുണ്ട്. ചുവപ്പുനിറം, ചൊറിച്ചില്‍, വരണ്ട ചര്‍മ്മം, തടിപ്പുകള്‍, വിണ്ടുകീറല്‍ എന്നീ പ്രത്യേകതകളിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും. ചൂടുപൊങ്ങല്‍ പോലെയോ മുഖക്കുരു പോലെയോ തിണര്‍പ്പോ തടിപ്പോ ത്വക്കിന്റെ ഏതുഭാഗത്തും കാണപ്പെടാം. എക്സീമ വിഭാഗത്തില്‍പ്പെട്ട എല്ലാ രോഗങ്ങളും തണുപ്പുകാലത്ത് അധികരിക്കാം.