Activate your premium subscription today
ബെംഗളൂരു∙ ബെല്ലാരി സർക്കാർ ആശുപത്രി പ്രസവ വാർഡിലെ അമ്മമാരുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
നരിക്കുനി ∙ പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി വികസന പ്രതീക്ഷയിൽ. കൊടുവള്ളി മണ്ഡലത്തിൽ കിടത്തിച്ചികിത്സയുള്ള ഏക ആയുർവേദ ആശുപത്രിയാണിത്. നിർമാണ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചതായി എം.കെ.മുനീർ എംഎൽഎ അറിയിച്ചു.ഒരു സീനിയർ മെഡിക്കൽ ഓഫിസറും 2 മെഡിക്കൽ ഓഫിസർമാരും കൂടാതെ തെറപ്പിസ്റ്റുകളും ഇവിടെ
പാലക്കാട് ∙ പ്രമേഹം, രക്തസമ്മർദം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനുള്ള 360 ഡിഗ്രി മെറ്റബോളിക് സ്ക്രീനിങ്ങിന് സെന്റർ ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കും. ധനകാര്യ കമ്മിഷന്റെ ഫണ്ടിലുൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിൽ ആരംഭിക്കുന്ന ക്ലിനിക്കിന്റെ നിർമാണം തുടങ്ങി. എല്ലാ
കൊച്ചി∙ എറണാകുളം ജനറല് ആശുപത്രി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ തല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്താനുള്ള ലൈസന്സ് ആരോഗ്യ മന്ത്രി വീണാ ജോര്ജിന്റെ സാന്നിധ്യത്തില് കെ സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര് ഡോ. നോബിള്
കളമശേരി ∙ കോഴിക്കോട്ടു നിന്നു വിനോദയാത്രയ്ക്കായി കൊച്ചിയിലെത്തിയ സ്പെഷൽ സ്കൂളിലെ കുട്ടികളടക്കം 75 പേർക്കു ഭക്ഷ്യ വിഷബാധ. ഛർദിയും വയറിളക്കവുമായി ഇവരെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. രാത്രി 9.30 മണിയോടെയാണു കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
കൊല്ലം ∙ ജില്ലാ ആശുപത്രിയിലെ താൽക്കാലിക മോർച്ചറി സംവിധാനം ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിച്ചേക്കും. ഇതോടെ പോസ്റ്റ്മോർട്ടത്തിനു ജില്ലയിലെ മറ്റ് ആശുപത്രികളെ സമീപിക്കേണ്ട സാഹചര്യത്തിന് മാറ്റം വരും.ഡ്രെയിനേജ് സംവിധാനവും മറ്റും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി താൽക്കാലിക കേന്ദ്രത്തിൽ നാളെ
ആലപ്പുഴ∙ കോടികൾ ചെലവഴിച്ച് ജനറൽ ആശുപത്രിയിൽ പുതിയ ഒപി മന്ദിരം പ്രവർത്തനമാരംഭിച്ചെങ്കിലും ഒപിയിലെത്തുന്ന രോഗികളുടെ ദുരിതത്തിനു മാത്രം പരിഹാരമില്ല. ദിവസേനേ ആയിരത്തിലധികം രോഗികളെത്തുന്ന ഒപിയിൽ മണിക്കൂറുകളോളം ചെലവഴിച്ചാണു രോഗികൾ ചികിത്സ തേടി മടങ്ങുന്നത്. കാത്തിരുന്നു വലയുന്ന രോഗികളും ജീവനക്കാരും തമ്മിൽ
തിരുമുടിക്കുന്ന് ∙കാലപ്പഴക്കമുള്ള വൈദ്യുതി സംവിധാനങ്ങളും ഏതു നിമിഷവും നിലം പൊത്താവുന്ന കെട്ടിടവും ഗാന്ധിഗ്രാം ത്വക്രോഗ ആശുപത്രി അന്തേവാസികൾക്കു ഭീഷണിയാകുന്നു. തുരുമ്പെടുത്തു തുടങ്ങിയ ബോക്സും അനുബന്ധ സംവിധാനങ്ങളും നവീകരിക്കണമെന്ന ദീർഘകാലത്തെ ആവശ്യവും അവഗണനയിലാണ്. വൈദ്യുതി ലൈനുകളും ദ്രവിച്ചു
ചങ്ങനാശേരി ∙ ജനറൽ ആശുപത്രിയിലെ മോർച്ചറി വീണ്ടും പ്രവർത്തനരഹിതം. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതു കാരണം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം ശക്തമായി. പലപ്പോഴും ഇതു വാക്കേറ്റത്തിലും കയ്യാങ്കളിയിലും എത്തുന്നു.കംപ്രസറുകൾ കേടായതാണ് ഇപ്പോഴുള്ള തകരാറിനു കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ആദ്യമായി ഒപി ടിക്കറ്റിന് പണം ഈടാക്കാന് തീരുമാനം. സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് ഇനി മുതല് പത്തു രൂപ ഈടാക്കും. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം.
Results 1-10 of 907