Activate your premium subscription today
ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?
ആർത്തവകാലത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്ററി പാഡുകൾ. എന്നാൽ ഉപയോഗ ശേഷമുള്ള ഇവയുടെ നിർമാർജനം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ. ഇത്തരത്തിൽ ഒരു സാഹചര്യത്തിലൂടെ കടന്നു പോയ കോഴിക്കോട് സ്വദേശിനി നൗറിൻ ആയിഷയ്ക്കും ഭർത്താവ് നസീഫ് നാസറിനും തോന്നിയ ആശയമാണ് ഹെമി
Results 1-2