Activate your premium subscription today
കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ശ്വാസകോശത്തിനുണ്ടായ ക്ഷതം യൂറോപ്യരെയും ചൈനക്കാരെയും അപേക്ഷിച്ച് വളരെക്കൂടുതലാണെന്ന് പഠനം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പള്‍മനറി മെഡിസിന് വിഭാഗത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇന്ത്യയിലെ കോവിഡ് ബാധിതരിലുണ്ടായിരുന്ന സഹരോഗാവസ്ഥകളുടെ
അണുബാധയ്ക്ക് ശേഷം ഒന്നര വര്‍ഷം വരെ ചിലരുടെ ശ്വാസകോശത്തില്‍ കൊറോണ വൈറസിന് നിലനില്ക്കാന് സാധിക്കുമെന്ന് പഠനം. എന്നാല്‍ ഒന്ന് രണ്ട് ആഴ്ച കൊണ്ട് തന്നെ ഇവ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത് നിന്ന് അപ്രത്യക്ഷമാകും. പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും
‘ഭയം വേണ്ട, അതേസമയം ജാഗ്രത തുടരണം’– കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ ആവർത്തിച്ചു പറയുന്നതാണിത്. പല കോവിഡ് തരംഗങ്ങൾ തരണം ചെയ്യാൻ നമ്മെ സഹായിച്ച പ്രതിരോധ തന്ത്രം വീണ്ടും പ്രസക്തമാകുകയാണ്. കോവിഡ് വ്യാപനത്തിൽ അടുത്തിടെ വർധന കണ്ടതാണ് കാരണം. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകൾ നിർദേശങ്ങളും പുറപ്പെടുവിപ്പിച്ചു. ഈ സമയം എല്ലാവരുടെയും മനസ്സിൽ എത്തുന്ന ഏതാനും ചോദ്യങ്ങളുണ്ട്. കോവിഡ് വീണ്ടും വ്യാപിക്കുകയാണോ?. എന്തു കൊണ്ടാണ് കോവിഡ് വീണ്ടും പെട്ടെന്നു വ്യാപിക്കുന്നത്? ഒമിക്രോണിന്റെ പുതിയ വകഭേദമായ XBB 1.16 എന്താണ്? ഒമിക്രോണിന്റെ ഇതു വരെയുള്ള വകഭേദങ്ങളിൽനിന്ന് എന്താണ് ഇതിനുള്ള വ്യത്യാസം? വിശദമാക്കുകയാണ് ദേശീയ ഐഎംഎ കോവിഡ് ടാസ്ക് ഫോഴ്സ് കോ–ചെയർമാൻ ഡോ. രാജീവ് ജയദേവൻ.
കാൽ നൂറ്റാണ്ടു മുൻപ്, പ്രതിമാസം ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന വിദേശ ജോലി വലിച്ചെറിഞ്ഞാണു ഡോ.കൃഷ്ണ എം. എല്ല ഇന്ത്യയിലെത്തി ഭാരത് ബയോടെക് എന്ന സ്റ്റാർട്ടപ് സംരംഭത്തിനു വിത്തിട്ടത്. എന്തായിരുന്നു അതിനു പിന്നിലെ കാരണമെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘രണ്ടു സ്ത്രീകളാണ് ആ തീരുമാനത്തിനു പിന്നിൽ; എന്റെ അമ്മയും ഭാര്യയും. ഭാര്യയ്ക്ക് ഞാൻ ഇന്ത്യയിലേക്കു മടങ്ങിവരണം എന്നായിരുന്നു ആഗ്രഹം. അവർ എന്നിൽ സമ്മർദം ചെലുത്തിക്കൊണ്ടേയിരുന്നു. അമ്മ എന്നോടൊരിക്കൽ പറഞ്ഞു, ‘നിനക്ക് ആകെയുള്ളത് ഒൻപത് ഇഞ്ച് വലുപ്പത്തിലൊരു വയറാണ്. എത്രയേറെ നീ സമ്പാദിച്ചാലും അതു നിറയാനുള്ളതിലേറെ കഴിക്കാനാകില്ല. പിന്നെയെന്തിനു കൂടുതൽ സമ്പാദിക്കാൻ വിദേശരാജ്യത്തു തുടരണം’. ആ ചോദ്യം എന്റെ ജീവിതം മാറ്റിമറിച്ചു. ഇന്ത്യയിലേക്കു തിരികെ വരാനും ഇവിടെ എന്തെങ്കിലും ചെയ്യാനുമുള്ള പ്രചോദനം അതായിരുന്നു’.
Results 1-4