Activate your premium subscription today
Friday, Apr 18, 2025
തെരുവുനായ്ക്കൾ ചർച്ചയാകുമ്പോൾ സമൂഹം രണ്ടു ചേരിയായി തിരിഞ്ഞു ഏറ്റുമുട്ടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവനു ഭീഷണിയായ അവയെ കൊന്നൊടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, മറുവിഭാഗം അതിനെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്നു. ചെറുപ്പത്തിൽ വളർത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകി ജീവിച്ചിരുന്ന ഒരാളാണ് ഞാൻ. മൃഗസ്നേഹിയെന്ന് ഒറ്റവാക്കിൽ പറയാം. നഗരവൽക്കരണം അതിവേഗം പടർന്നു പന്തലിക്കുന്ന ഇക്കാലത്ത് ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മൃഗങ്ങളെ വളർത്തുന്ന സംസ്കാരം ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുകയാണ്. വളർത്തുമൃഗങ്ങളില്ലെങ്കിലും തെരുവുനായ്കൾക്കും അത് സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഒരു കുറവുമില്ല. പേവിഷബാധയേറ്റ് മരിച്ചവരും നമ്മുടെ നാട്ടിലുണ്ട്. പേവിഷബാധയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ അങ്ങേയറ്റം കരുതലോടെയും ജാഗ്രതയോടെയുമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോർട്ടം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആ രണ്ട് സാഹചര്യങ്ങളിലും കൂടെയുള്ള ജീവനക്കാരെ മാറ്റി നിർത്തി ഞാൻ തന്നെയാണ് എല്ലാം ചെയ്തത്. നമുക്ക് വന്നാലും അവർക്ക് വരരുതെന്ന ചിന്താഗതിയായിരുന്നു അപ്പോൾ ഉള്ളിൽ.
ന്യൂഡൽഹി ∙ രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സീൻ ലഭ്യത ഉറപ്പാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നു. സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതിക്കായി ആരംഭിച്ച യുവിൻ മാതൃകയിൽ ‘സൂവിൻ’ എന്ന പോർട്ടലാണ് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വികസിപ്പിച്ചത്. പോർട്ടലിലൂടെ സമീപത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ആന്റി റേബീസ് വാക്സീൻ, ആന്റി റേബീസ് സീറം, ആന്റി സ്നേക്ക് വെനം എന്നിവയുടെ ലഭ്യത പൊതുജനങ്ങൾക്ക് അറിയാനാകും. ആദ്യ കുത്തിവയ്പ്പിനു ശേഷം തുടർഡോസ് എടുക്കേണ്ട തീയതികൾ ഫോൺ സന്ദേശത്തിലൂടെ അറിയിക്കാനും സംവിധാനമുണ്ടാകും. ആദ്യഘട്ടത്തിൽ ഡൽഹി, മധ്യപ്രദേശ്, അസം, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.
ഇരുനൂറോളം രോഗങ്ങൾ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളിൽനിന്നും വന്യമൃഗങ്ങളിൽനിന്നും രോഗം മനുഷ്യരിലേക്കു പകരാം. പല രോഗങ്ങളും മനുഷ്യരിൽ മരണകാരണമാകാറുണ്ട്. മലപ്പുറത്തു ബ്രൂസല്ലോസിസ് എന്ന രോഗം ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ചത് ഈയിടെയാണ്. വേണ്ടത്ര മുൻകരുതൽ
കാസർകോട് ∙ ജില്ലയിൽ സർക്കാർ മൃഗാശുപത്രി, ഡിസ്പെൻസറി എന്നിവിടങ്ങളിൽ 2 മാസത്തിലേറെയായി തുടരുന്ന വളർത്തു മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്സിൻ ക്ഷാമത്തിന് പരിഹാരമായി. ജില്ലയിലേക്ക് 4,000 ഡോസ് വാക്സിൻ ലഭിച്ചു.പേ ഇളകാതിരിക്കാനുള്ള കരുതലുമായി വളർത്തു പൂച്ച, നായ തുടങ്ങിയവയെ ഓട്ടോയിലും മറ്റും കയറ്റി സർക്കാർ വെറ്ററിനറി കേന്ദ്രത്തിലെത്തിയാൽ ആവശ്യക്കാർ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാക്സിൻ വാങ്ങി കൊണ്ടു വരണം എന്നതായിരുന്നു 2 മാസമായി അധികൃതരുടെ നിലപാട്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തത് 10 ശതമാനത്തിനു മാത്രം. വളർത്തുനായ്ക്കൾക്കു വാക്സീൻ നൽകുന്ന പദ്ധതിയും മന്ദഗതിയിൽ. വളർത്തു നായ്ക്കൾക്ക് ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പെരുവഴിയിൽ. 3 ലക്ഷത്തിലേറെ തെരുവുനായ്ക്കളിൽ 10 മാസം കൊണ്ട് 32,063 എണ്ണത്തിനു മാത്രമാണ് കുത്തിവയ്പ് എടുക്കാനായത്. 8 ലക്ഷത്തിലധികം വളർത്തു നായ്ക്കളിൽ 3 ലക്ഷത്തിലേറെ എണ്ണത്തിന് വാക്സീൻ എടുത്തിട്ടില്ല. വളർത്തുനായ്ക്കളെ തിരിച്ചറിയാൻ ചിപ്പ് ഘടിപ്പിക്കാൻ തീരുമാനിച്ചതും ഫലപ്രാപ്തിയിലെത്തിയില്ല. പ്രായമേറുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളുടെ ചിപ്പ് പരിശോധിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് കോർപറേഷനിൽ 3 വർഷം മുൻപാരംഭിച്ച പദ്ധതിയിൽ ആയിരത്തിൽ താഴെ നായ്ക്കൾക്കു മാത്രമാണ് ചിപ്പ് ഘടിപ്പിക്കാനായത്.
ആലപ്പുഴ ചാരുംമൂട്ടിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന സാവനെ സൈക്കിളിൽ വരുന്ന വഴിക്ക് തെരുവു നായ ആക്രമിച്ചു. രണ്ട് മാസത്തിനു ശേഷം പേ വിഷബാധമൂലം കുട്ടി മരിച്ചു. കടിച്ച നായ ഏതാണെന്നോ കടിച്ചതിനു ശേഷം എങ്ങോട്ടു പോയെന്നോ ആർക്കും അറിയില്ല.
ചാരുംമൂട് ∙സാവന്റെ മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ അമ്മ ഷീജ ആ വയലിൻ കെട്ടിപ്പിടിച്ചു കരഞ്ഞു. മകൻ സാവൻ അന്ത്യവിശ്രമം കൊള്ളുന്ന പെട്ടിയിൽ വയ്ക്കുന്നതു വരെ വയലിൻ ഷീജ നെഞ്ചോടു ചേർത്തിരുന്നു. സാവൻ കലാ–കായികരംഗങ്ങളിൽ മിടുക്കനായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. മാവേലിക്കരയിൽ ആഴ്ചയിലൊരിക്കൽ നീന്തൽ പരിശീലനത്തിലും
പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു, ആലപ്പുഴ ചാരുംമൂട് സ്വദേശിയായ പതിനൊന്നുവയസുകാരനാണ് ഇക്കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് മരിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോൾ കുട്ടിയെ തെരുവുനായ ആക്രമിച്ചിരുന്നു.
ആലപ്പുഴ∙ പേവിഷബാധയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒൻപതു വയസ്സുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്നു ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്നു തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആലപ്പുഴ∙ പേവിഷബാധയേറ്റു ചികിത്സയിൽ കഴിയുന്ന ഒൻപതു വയസ്സുകാരന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. ചാരുംമൂട് സ്വദേശിയായ കുട്ടി നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പനി ബാധിച്ചതിനെ തുടർന്നു ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്നു
Results 1-10 of 258
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.