Activate your premium subscription today
റിയാദ്∙ പഴയ തരം വിൻഡോ എസികൾക്ക് വിട നൽകി ഊർജ്ജക്ഷമതയുള്ള പുത്തൻ തലമുറ എസികളിലേക്ക് മാറുകയാണ് സൗദി. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സൗദി എനർജി എഫിഷ്യൻസി സെന്ററാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഈ പദ്ധതിയിൽ പങ്കെടുക്കുന്നവർക്ക് പഴയ എസി മാറ്റി സ്ഥാപിക്കുന്നതിന് സൗജന്യ
ചൂട് കാലത്ത് എസിയുടെ തണുപ്പില്‍ അഭയം തേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പക്ഷേ, എസി ഓണാക്കിയിട്ട് രാത്രി കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഒരു കൂട്ടം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇനി പറയുന്ന പ്രശ്നങ്ങള്‍ എസിയില്‍ കിടന്നുറങ്ങിയാല്‍ ശരീരത്തിന് സംഭവിക്കാം: 1. വരണ്ട
വേനൽ കനത്തതോടെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന എയർ കണ്ടീഷനറുകളിൽ നിന്നും പുറം തള്ളുന്ന വാതകങ്ങൾ ഓസോൺ പാളികൾക്ക് ദോഷകരമാണെന അവസ്ഥയിൽ ബദൽ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താനാവുമോ എന്നു പരിഗണിക്കുകയാണ് രാജ്യത്തെ വിദഗ്ധർ. ഓസോൺ പാളിക്ക് കേടുപാടുകൾ വരുത്തുകയും ആഗോളതാപനത്തിന് കാരണമാകുകയും ചെയ്യുന്ന ഫ്രിയോൺ വാതകത്തിന് രാസ ഗുണങ്ങളുണ്ടെന്ന് നാഷനൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് കൺട്രോളിലെ പരിസ്ഥിതി സംരക്ഷണ വിദഗ്ധൻ എഞ്ചിനീയർ റഷാദ് അൽ ഹാരിരി പറഞ്ഞു.
കുവൈത്ത് സിറ്റി ∙ വയറിങ്ങിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചൂടുകാലത്ത് വീട്ടിലെ എസി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വില്ലന്മാരാകാം.അതിന് ഉദാഹരണമാണ് കുവൈത്തിൽ മലയാളി കുടുംബത്തിന്റെ മരണം. മുൻപെങ്ങും ഇല്ലാത്തവിധമുള്ള ചൂടാണ്ഗൾഫിൽ അനുഭവപ്പെടുന്നത്. എസി ഉപയോഗം പാരമ്യത്തിലെത്തിയ സമയമാണിത്. എസി നിർമാണംചൂട്
ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ചൂടെന്നു പറയാവുന്ന വിധത്തിലുള്ള താപനില രേഖപ്പെടുത്തിയപ്പോൾ സാധാരണക്കാര്‍ പോലും വായ്പ എടുത്തും ഇഎംഐ ആയും എസി വാങ്ങി വീട്ടിൽ സ്ഥാപിക്കുന്ന കാഴ്ചയാണു കേരളം കണ്ടത്. 2017നേക്കാൾ വലിയ ചൂടാണ് 2024ൽ രേഖപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു. കഠിന ചൂടിന് ശേഷം ഇപ്പോൾ മഴക്കാലം എത്തിയിരിക്കുന്നു. മഴക്കാല സീസണിൽ ഫാൻ പോലും ഉപയോഗിക്കുന്നവർ കുറവായിരിക്കും, അപ്പോൾ പിന്നെ എസിയുടെ കാര്യം പറയുകയും വേണ്ട. കേരളത്തിലെ 60 ശതമാനം ഉപയോക്താക്കളും മഴക്കാലത്ത് എസി ഉപയോഗം കുറയ്ക്കുന്നവരാണ്. എന്നാൽ 40 ശതമാനം പേരും മിക്ക ദിവസങ്ങളിലും ഉപയോഗിക്കുകയും ചെയ്യുന്നു. ചൂട് താങ്ങാനാകാതെ എസി വാങ്ങിയവർ ഏറെയുണ്ട് കേരളത്തിൽ. ചൂടിനു തൊട്ടുപിന്നാലെ കൊടുംമഴയെത്തിയപ്പോൾ ഇവരില്‍ പലരും പകച്ചു പോയി. ഇനി എസി എന്തു ചെയ്യും? ഇല്ലാത്ത പണംകൊടുത്ത് വാങ്ങിവച്ച ഈ എസി മഴക്കാലത്ത് പ്രവർത്തിപ്പിച്ചില്ലെങ്കിൽ നശിച്ചു പോകുമോ? അടുത്ത ചൂടുകാലം വരെ ഇതെങ്ങനെ കൃത്യമായി സൂക്ഷിക്കാൻ പറ്റും? ചോദ്യങ്ങളേറെയാണ്. എയർ കണ്ടിഷനറിന്റെ കാര്യക്ഷമത നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈർപ്പം, മഴ, ഇടയ്ക്കിടെയുള്ള വൈദ്യുതി വ്യതിയാനങ്ങൾ എന്നിവ എസി യൂണിറ്റിന്റെ പ്രകടനത്തെ പല രീതിയിലും ബാധിക്കും. കൃത്യമായ സമയങ്ങളിൽ ക്ലീനിങ് നടത്തിയില്ലെങ്കിലും എസി പണിമുടക്കും. മഴക്കാലത്തും മഴക്കാലത്തിനു ശേഷവും നിങ്ങളുടെ എസി കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ എന്തൊക്കെയാണ് പ്രായോഗിക പരിഹാരങ്ങൾ? കുറഞ്ഞ വൈദ്യുതിയില്‍ കൂടുതൽ മികവോടെ എങ്ങനെ എസി പ്രവർത്തിപ്പിക്കാം? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാണിനി.
Results 1-5