Activate your premium subscription today
Saturday, Apr 19, 2025
മുംബൈ∙ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്നു പരിഹസിച്ച് പാരഡി ഗാനം പാടിയതിന് തനിക്കെതിരെയെടുത്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊമീഡിയൻ കുനാൽ കമ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി ഇന്നു പരിഗണിക്കും. കമ്രയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം മദ്രാസ് ഹൈക്കോടതി 17 വരെ നീട്ടിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ച ശേഷം 3 പുതിയ എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതായും മുംബൈയിൽ താമസിക്കുന്ന മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നതായും കമ്ര ആരോപിച്ചു. ഹാസ്യപരിപാടി കണ്ട ആളുകളെ പൊലീസ് വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ ഷിൻഡെ വിഭാഗം നേതാക്കളുടെ പരാതിയിൽ നാലു കേസുകളാണ് കമ്രയ്ക്കെതിരെ മുംബൈയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുംബൈ ∙ മെഡിക്കൽ ഇൻഷുറൻസ് പോളിസി പ്രകാരം ലഭിക്കുന്ന തുക മോട്ടർ വെഹിക്കിൾസ് ആക്ട് പ്രകാരം നൽകുന്ന നഷ്ടപരിഹാരത്തിൽ നിന്ന് കുറയ്ക്കാൻ പാടില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മെഡിക്ലെയിം പോളിസിയിൽ നിന്ന് തുക നൽകുന്നത്. മോട്ടർ വെഹിക്കിൾസ് ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി.
മുംബൈ ∙ സെലിബ്രിറ്റി മാനേജരായിരുന്ന ദിഷ സാലിയന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പിതാവ് സതീഷ് സാലിയൻ കൂടിക്കാഴ്ച നടത്തി. മകളുടെ മരണത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങൾക്കും
മുംബൈ ∙ സ്ത്രീകളുടെ മുടിയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പീഡനപരാതി പരിഗണിക്കുകയായിരുന്നു കോടതി.
ഓഹരി വിപണി ചട്ടങ്ങൾ ലംഘിച്ച് 388 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മാനേജിങ് ഡയറക്ടർ രാജേഷ് അദാനി എന്നിവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
മുംബൈ∙ ഓഹരി വിപണിയിലെ ക്രമക്കേട് കേസിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുൻ മേധാവി മാധബി പുരി ബുച്ചിനും മറ്റ് 5 പേർക്കുമെതിരെ കേസെടുക്കാനുള്ള പ്രത്യേക കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആരോപണം വിശദമായി പരിശോധിക്കാതെ യാന്ത്രികമായാണ് ഉത്തരവിറക്കിയതെന്നും നിരീക്ഷിച്ചു. പരാതിക്കാരനോട് ഒരു മാസത്തിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെ 1994ൽ സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനിയെ ലിസ്റ്റ് ചെയ്തെന്നായിരുന്നു ആരോപണം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ സുന്ദരരാമൻ രാമമൂർത്തി, മുൻ ചെയർമാനും പബ്ലിക് ഇന്ററസ്റ്റ് ഡയറക്ടറുമായ പ്രമോദ് അഗർവാൾ, ‘സെബി’ മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, ജി. അനന്ത് നാരായണൻ, കമലേഷ് ചന്ദ്ര വർഷ്ണി എന്നിവരാണ് കേസിലുൾപ്പെട്ട മറ്റുള്ളവർ.
മുംബൈ∙സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുൻ മേധാവി മാധബി പുരി ബുച്ചിനും മറ്റ് 5 പേർക്കുമെതിരെയുള്ള അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നടപടികൾ ബോംബെ ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനിയെ ലിസ്റ്റ് ചെയ്തതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കേസ് എടുക്കാൻ പ്രത്യേക (എസിബി) കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
മുംബൈ∙ ഓഹരി വിപണിയിലെ ക്രമക്കേടിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ ചെയർപഴ്സൻ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. മാധബിക്കു പുറമേ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാൻ മുംബൈയിലെ പ്രത്യേക കോടതി പൊലീസ് അഴിമതി വിരുദ്ധ വിഭാഗത്തോടു നിർദേശിച്ചു.
മുംബൈ ∙ ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് 1993 മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലേം (63) ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിചാരണത്തടവുകാരൻ, ഇന്ത്യയ്ക്കു കൈമാറുന്നതിനു മുൻപ് പോർച്ചുഗീസ് ജയിൽ വാസം, ശിക്ഷാ കാലയളവ്, ശിക്ഷയിളവ് എന്നിവയടക്കം 25 വർഷം പൂർത്തിയാക്കിയതിനാൽ ജയിൽ മോചനത്തിന് അർഹനാണെന്ന് അവകാശപ്പെട്ടാണു ഹർജി. ജസ്റ്റിസ് സാരംഗ് കെത്വാളിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് അടുത്ത മാസം 10ന് കേസ് പരിഗണിക്കും.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് അയച്ചു. പോളിങ് സമയം അവസാനിച്ച ശേഷം 75 ലക്ഷത്തോളം പേർ വോട്ട് ചെയ്തു എന്നതു വിശ്വാസയോഗ്യമല്ലെന്നും സുതാര്യത ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമുള്ള മുംബൈ വിക്രോളി സ്വദേശി ചേതൻ ആഹിരെയുടെ ഹർജിയാണു പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
Results 1-10 of 115
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.