മെഡി ക്ലെയിം തുക നഷ്ടപരിഹാരത്തിൽ നിന്നു കുറയ്ക്കരുത്: ബോംബെ ഹൈക്കോടതി

Mail This Article
മുംബൈ ∙ മെഡിക്കൽ ഇൻഷുറൻസ് പോളിസി പ്രകാരം ലഭിക്കുന്ന തുക മോട്ടർ വെഹിക്കിൾസ് ആക്ട് പ്രകാരം നൽകുന്ന നഷ്ടപരിഹാരത്തിൽ നിന്ന് കുറയ്ക്കാൻ പാടില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മെഡിക്ലെയിം പോളിസിയിൽ നിന്ന് തുക നൽകുന്നത്. മോട്ടർ വെഹിക്കിൾസ് ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി.
മുംബൈയിലെ ഡോളി ഗാന്ധി എന്നയാൾക്ക് മോട്ടർ ആക്സിന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ച നഷ്ടപരിഹാരത്തിൽ ചികിത്സാ ചെലവുകൾക്ക് കൂടി തുക അനുവദിച്ചതിനെതിരെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് കോടതിയെ സമീപിച്ചത്. മെഡിക്ലെയിം പോളിസിയിൽ നിന്ന് പണം ലഭിച്ചതിനാൽ ചികിത്സാച്ചെലവ് കുറയ്ക്കണമെന്നാണ് ഇൻഷുറൻസ് കമ്പനി വാദിച്ചത്.