ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സന്യാൽ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പൊലീസ് നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. 3 ഭീകരർ ഒളിച്ചിരിക്കുന്നതിന്റെ സൂചനകൾ ലഭിച്ചു. പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ഇവരെന്നു സംശയിക്കുന്നു.ഭീകരർക്ക് സഹായം നൽകിയെന്ന സംശയത്തിൽ വനിതകളടക്കം 6 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കരുതൽ തടങ്കലിൽ ജയിലിലടച്ച മുഹമ്മദ് ലത്തീഫ് എന്നയാളുടെ കുടുംബാംഗങ്ങളായ വനിതകളാണ് കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞവർഷം മൽഹാറിൽ 6 സൈനികരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയ ഭീകരരെ സഹായിച്ചയാളാണ് മുഹമ്മദ് ലത്തീഫ്.കഴിഞ്ഞദിവസം കറുത്ത വസ്ത്രം ധരിച്ച 3 പേർ റുയ് ഗ്രാമത്തിലെ ശങ്കർ എന്നയാളുടെ വീട്ടിൽ കയറി ഭക്ഷണം എടുത്ത് കടന്നുകളഞ്ഞു. മുതിർന്ന ഒരു സ്ത്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ച സ്ഥലത്തിനു സമീപമാണ് ഈ വീട്. ഏറ്റുമുട്ടലിൽ 4 പൊലീസുകാരും വീരമൃത്യു വരിച്ചു.

English Summary:

Kathua Terrorist Hunt: Six Detained, Search Intensifies in Sanyal Forest

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com