Activate your premium subscription today
ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്ക് ഉടമസ്ഥാവകാശം ഉന്നയിച്ച് മുഗൾ രാജാവായ ബഹാദുർ ഷാ സഫർ രണ്ടാമന്റെ പരമ്പരയിൽപ്പെട്ടവർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബഹാദുർ ഷായുടെ ചെറുമകന്റെ മകന്റെ വിധവയായ സുൽത്താന ബീഗമാണ് 2021 ലെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹർജി നൽകിയത്. ബ്രിട്ടിഷ് സർക്കാർ അനധികൃതമായി രാജവംശത്തിൽ നിന്ന് ചെങ്കോട്ട ഏറ്റെടുത്തതാണെന്ന് കാട്ടി ഇവർ 2021 ൽ ഹർജി നൽകിയിരുന്നു.
ന്യൂഡൽഹി ∙ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഡൽഹി ഹൈക്കോടതി ഇടക്കാലവിധി പറഞ്ഞു: ‘തൽക്കാലം വൗ അവരുടെ കയ്യിൽ ഇരിക്കട്ടെ’. പേരിനെച്ചൊല്ലിയുള്ള പോരാണു വിഷയം. പ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ ‘വൗ മോമോസ്’ ആണ് പരാതിക്കാർ. എതിർകക്ഷി ഗുരുഗ്രാം സുഭാഷ് ചൗക്കിലെ ‘വൗ ഡെലീഷ്യസ്’ എന്ന റസ്റ്ററന്റ്.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം ചട്ടവിരുദ്ധമാണെന്നു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണത്തിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം ആവർത്തിച്ചത്.
ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടുകൾ സംബന്ധിച്ച് സിഎംആർഎലിനെതിരായ അന്വേഷണത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നു എസ്എഫ് ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്). അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു എസ്എഫ്ഐഒ സത്യവാങ്മൂലം നൽകിയത്.
ന്യൂഡൽഹി ∙ കരോൾബാഗിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ മലയാളി ഉൾപ്പെടെ 3 വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണം നിരീക്ഷിക്കാൻ മുതിർന്ന സിബിഐ ഉദ്യോഗസ്ഥനെ നിയമിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നെ വിൻ ഡാൽവിന്റെ പിതാവ് ഹൈ ക്കോടതിയെ സമീപിച്ചിരുന്നു.
ന്യൂഡൽഹി∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിരിച്ചടി. കോടതി തിരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടർന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്യുഐയും എബിവിപിയും രണ്ടു സീറ്റുകൾ വീതം നേടി വിജയിച്ചു. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപിയിൽനിന്ന് എൻഎസ്യു പിടിച്ചെടുത്തത്
ന്യൂഡൽഹി ∙ ഡീപ് ഫെയ്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനും പ്രശ്നങ്ങൾ പഠിക്കാനും പുതിയ സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഡീപ് ഫെയ്ക് ചിത്രങ്ങൾക്കും വിഡിയോകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഐടി മന്ത്രാലയം ഇതു ഹൈക്കോടതിയെ അറിയിച്ചത്. സ
സൈബർ ഫിഷിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചുനൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്(എസ്ബിഐ) ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഹരേ റാം സിങ് എന്ന ഉപഭോക്താവാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സിങ്ങിന്റെ പരാതി കൈകാര്യം ചെയ്യുന്നതിലും തട്ടിപ്പ് ഇടപാടുകൾ തടയുന്നതിലും എസ്ബിഐ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തി.
ന്യൂഡൽഹി ∙ എയർസെൽ മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരായ നടപടികൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ തുടർനടപടി സ്വീകരിക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചിദംബരം നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നടപടി.
ന്യൂഡൽഹി ∙ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടുകൾ സംബന്ധിച്ച കേസിൽ രേഖകൾ കൈമാറാനാകില്ലെന്നു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സിഎംആർഎൽ ആവശ്യപ്പെട്ടു.
Results 1-10 of 223