Activate your premium subscription today
തിരുവനന്തപുരം ∙ അത്ര ‘അഭിമതര’ല്ലാത്ത എഡിജിപിമാരാണ് ഇനി എഡിജിപി എം.ആർ.അജിത്കുമാറിനു ചുറ്റും. കേരള പൊലീസിൽ ‘സൂപ്പർ ഡിജിപി’ എന്നറിയപ്പെട്ടിരുന്ന അജിത്തിനു ചുറ്റും 3 എഡിജിപിമാരെ സുപ്രധാന തസ്തികകളിൽ നിയമിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈകഴുകിയത്. അജിത്തിന്റെ സംരക്ഷകനായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് അജിത്തിനെ സംരക്ഷിക്കാനായില്ല.
തിരുവനന്തപുരം ∙ ഇന്റലിജൻസ് മേധാവിയായി നിയമിക്കാൻ സർക്കാർ എഡിജിപിമാരെ തിരയുന്നു. ഇന്റലിജൻസ്, ക്രമസമാധാനം എന്നീ സുപ്രധാന ചുമതലകൾ ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന് എഡിജിപി മനോജ് ഏബ്രഹാം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കാരണം, ക്രമസമാധാന രംഗത്തെ പൊലീസുകാരുടെ വീഴ്ച അടക്കം അന്വേഷിക്കുന്നത് ഇന്റലിജൻസാണ്. ഈ സാഹചര്യത്തിലാണു പുതിയ ആളെ ഇന്റലിജൻസിൽ ഉടൻ നിയമിക്കാൻ സർക്കാർ തല പുകയ്ക്കുന്നത്.
കൊൽക്കത്ത ∙ യുദ്ധപരിശീലനം നേടിയ 900 കുക്കികൾ മ്യാൻമർ അതിർത്തികടന്ന് സംസ്ഥാനത്തു പ്രവേശിച്ചുവെന്ന വ്യാജ ഇന്റലിജൻസ് റിപ്പോർട്ട് മണിപ്പുരിലെ സ്ഥിതി സ്ഫോടനാത്മകമാക്കി. റിപ്പോർട്ട് തെറ്റാണെന്ന് മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവും ഡിജിപിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചെങ്കിലും കലാപത്തിലേർപ്പെട്ട ഇരു വിഭാഗവും വൻ സന്നാഹങ്ങളുമായി സജ്ജമായിരിക്കുകയാണ്. നാളെ ആക്രമണം നടക്കുമെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.
ന്യൂഡൽഹി ∙ ഇന്റലിജൻസ് ഏജൻസികൾ, ചാരസംഘടനയായ റോ എന്നിവയുടെ വീഴ്ചയാണ് 1999ൽ കാർഗിൽ യുദ്ധത്തിനു വഴിയൊരുക്കിയതെന്ന് മുൻ കരസേനാ മേധാവി ജനറൽ (റിട്ട) എൻ.സി.വിജ്. കാർഗിലിൽ കടന്നുകയറാൻ പാക്കിസ്ഥാൻ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏജൻസികൾക്കു ശേഖരിക്കാനായില്ലെന്ന് ‘എലോൺ ഇൻ ദ് റിങ്’ എന്ന പുസ്തകത്തിൽ അദ്ദേഹം വിമർശിച്ചു. പുസ്തകം വൈകാതെ പുറത്തിറങ്ങും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 660 ഒഴിവ്. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിൽ (മാർച്ച് 30- ഏപ്രിൽ 5) പ്രസിദ്ധീകരിച്ചു. ഡപ്യൂട്ടേഷൻ നിയമനം. മേയ് 28 വരെ അപേക്ഷിക്കാം. ∙തസ്തികകളും ഒഴിവും: എസിഐഒ I/
കോഴിക്കോട് ∙ രണ്ടു മാസത്തിനിടയിൽ സംസ്ഥാനത്ത് വ്യാപകമായി ഹവാല പണമിടപാടു നടന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചു. 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളുമായി ഇതിനു ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം∙ സംസ്ഥാനത്തു നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആഭ്യന്തരവകുപ്പിന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകി. വർഗീയവാദികൾ, ഗുണ്ടകൾ, ക്രിമിനൽ കേസുകളിലെ പ്രതികൾ എന്നിവരെ നീരീക്ഷിക്കാൻ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നാണു പ്രധാന ശുപാർശ. എലത്തൂർ ട്രെയിൻ തീവയ്പ്പ്, കളമശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇന്റലിജൻസ് ശുപാർശ നൽകിയത്.
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളിൽ അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച തീവ്രവാദി സംഘം നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
തിരുവനന്തപുരം ∙ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന പ്രതിപക്ഷ വിദ്യാർഥി–യുവജന സംഘടനാ നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നുവെന്ന സംശയം ബലപ്പെടുന്നു. ബെംഗളൂരുവിൽനിന്നു ഡ്രോൺ വാങ്ങാൻ അന്വേഷണം നടത്തിയ എൻഎസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
തിരുവനന്തപുരം ∙ ഗവർണർക്കെതിരെ പ്രതിഷേധത്തിന്റെ പേരിൽ നടന്നത് ആക്രമണമാണെന്നും കല്ലെറിയാൻ ഗൂഢാലോചന നടന്നിരുന്നുവെന്നും സുരക്ഷയിലുണ്ടായത് അതിഗുരുതരമായ വീഴ്ചയാണെന്നും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും തൊട്ടുതാഴെ സെഡ് പ്ലസ് സുരക്ഷയുള്ള ഗവർണർക്ക് കേരളത്തിൽ കൃത്യമായ സുരക്ഷ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു വിവരം.
Results 1-10 of 28