Activate your premium subscription today
Sunday, Mar 23, 2025
കൊല്ലം ∙ ശരീരത്തിലെ രഹസ്യ ഭാഗത്തുൾപ്പെടെ എംഡിഎംഎ ഒളിപ്പിച്ച് അറസ്റ്റിലായ അനില രവീന്ദ്രൻ വൻ ലഹരി റാക്കറ്റിന്റെ ഭാഗമെന്നു പൊലീസ്. ടാൻസാനിയയിൽ നിന്നുള്ള യുവാക്കളാണ് അനിലയ്ക്കു നേരിട്ട് എംഡിഎംഎ വിതരണം ചെയ്യുന്നത്. ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായി അനിലയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു സൂചന.
കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
കൊല്ലം ∙ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്ക്കത്തിനിടെ ചടയമംഗലത്തു യുവാവ് കുത്തേറ്റു മരിച്ചു. കലയം സുധീഷ് ഭവനില് സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്.
തൊടുപുഴ ∙ കലയന്താനിയിൽ ദേവമാതാ കേറ്ററിങ് ജോമോന്. ടിപ്പർ, മണ്ണുമാന്തി, വർക്ഷോപ് അടക്കമുള്ള ബിസിനസുകൾ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വർക്ഷോപ്പിൽ ചെല്ലുമ്പോൾ ബിജുവുമായി ജോമോൻ പരിചയത്തിലായി. തുടർന്നു ബിസിനസ് പങ്കാളികളായി. ആദ്യഘട്ടത്തിൽ കുഴപ്പമില്ലാതെ പോയി. ബിസിനസിൽ കൂടുതൽ തുക ജോമോനു നിക്ഷേപിക്കേണ്ടതായി വന്നതോടെ തർക്കമായി. പാർട്നർഷിപ് പിരിഞ്ഞു. പിരിഞ്ഞപ്പോൾ അർഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നു ജോമോന് പരാതിയായി.
തൊടുപുഴ ∙ പതിവായി പുലർച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോമോനും ക്വട്ടേഷൻ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.
തൊടുപുഴ ∙ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തിയിരുന്നതായി സൂചന. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള ആഷിക് ജോൺസനെ കാപ്പ കേസിലെ പ്രതിയെന്ന നിലയിൽ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കലയന്താനി–ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂർ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.
പെരുമ്പിലാവ് (തൃശൂർ) ∙ നവവധുവിന്റെ മുന്നിലിട്ട് ഭർത്താവിനെ ലഹരിസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മുല്ലപ്പിള്ളിക്കുന്ന് നാലുസെന്റ് ഉന്നതിയിൽ മണ്ടുമ്പാൽ ലിഷോയ് (28), പെരുമ്പിലാവ് തൈലവളപ്പിൽ നിഖിൽ (30) എന്നിവരാണു കുന്നംകുളം പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം ∙ നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായെത്തിയ ‘യോദ്ധാവ്’ ഹ്രസ്വചിത്രം വഴി ലഹരി വിരുദ്ധ ക്യാംപെയ്ൻ പൊലീസ് ശക്തമാക്കി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ കേരള പൊലീസാണു ഹ്രസ്വചിത്രം തയാറാക്കിയത്.
കോഴിക്കോട്∙ ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസില് പൊലീസിനെതിരെ നടപടി. ഭര്ത്താവ് യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശേരി ഗ്രേഡ് എസ്ഐ കെ.കെ.നൗഷാദിനെ സസ്പെന്ഡ് ചെയ്തു. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബവും ആരോപിച്ചിരുന്നു.
കൊച്ചി ∙ കൊല്ലപ്പെട്ട തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലയാളികളിലേക്ക് എത്താൻ പൊലീസിന് നിർണായകമായത് എറണാകുളം പറവൂർ സ്വദേശിക്കുമേൽ ചുമത്തിയ കാപ്പ കുറ്റം. പറവൂർ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കി (27)നെതിരെ കാപ്പാ കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തീരുമാനമാണ് ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്.
Results 1-10 of 7258
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.