Activate your premium subscription today
Monday, Mar 24, 2025
തിരുവനന്തപുരം∙ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്കീം തൊഴിലാളികൾക്ക് പൂർണ തൊഴിലാളി പദവി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇതു സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയ്ക്ക് വി.ശിവൻകുട്ടി കത്തെഴുതി. അങ്കണവാടി തൊഴിലാളികൾ, ആശാ തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും കത്തിൽ മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചാണ് ഉത്തരവ്. എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷം രൂപയാക്കി. ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി.
രാജ്യപുരോഗതിക്കു കഠിനാധ്വാനം ചെയ്തതിനു ഞങ്ങളെ ശിക്ഷിക്കുകയാണോ വേണ്ടത്? ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേതാണ് ഈ ചോദ്യം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് ഈ ചോദ്യത്തിനു പിന്നിൽ. പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ഈ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പമാണ്.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ മുൻകൂറായി പണം നൽകിയിട്ടും സാമൂഹികക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുകയാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്നിനം സാമൂഹിക സുരക്ഷാ പെൻഷനുകളിലെ നാമമാത്രമായ 8.46 ലക്ഷം പേർക്ക് മാത്രമാണ് എൻഎസ്എപി പദ്ധതി പ്രകാരം 200 മുതൽ 500 രൂപ വരെയുള്ള കേന്ദ്രവിഹിതം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ലിന്റോ ജോസഫ് എംഎല്‍എ സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഷില്ലോങ് ∙ ക്ഷയരോഗ നിർമാർജനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി മേഘാലയ സർക്കാരിന്റെ മാതൃകാപരമായ ഇടപെടൽ. സംസ്ഥാനത്തെ എല്ലാ ക്ഷയരോഗികളെയും സർക്കാർ ദത്തെടുത്തുള്ള സമഗ്രമായ ശ്രദ്ധയും കരുതലുമാണ് ഉറപ്പാക്കുന്നത്. 4500 ക്ഷയരോഗികളുടെ സംരക്ഷണമാണ് ഏറ്റെടുത്തത്. പോഷകാഹാര കിറ്റ്, ചികിത്സ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും സർക്കാർ നോക്കും.വ്യക്തികൾക്കും സംഘടനകൾക്കും രോഗികളെ ദത്തെടുക്കാൻ പ്രോത്സാഹനം നൽകുന്ന ‘നി–ക്ഷയ് മിത്ര’ പദ്ധതി 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.
കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്രം അനുവദിച്ച 529.50 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31വരെയാക്കിയെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിർദേശത്തിൽ വ്യക്തത വരുത്താത്തതിന് ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വെള്ളം കലക്കി മീൻപിടിക്കുന്ന വൈദഗ്ധ്യമാണിതെന്നു കോടതി കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ മേയ് മുതൽ സ്കൂള്‍ ബസുകളില്‍ 4 ക്യാമറകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ബസുകളുടെ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കാനാണു തീരുമാനമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് തുക അനുവദിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം അകറ്റാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പുനരധിവാസത്തിന് അനുവദിച്ച വായ്പത്തുക വിനിയോഗിക്കുന്നതിലുള്ള ആശയക്കുഴപ്പം തീർക്കാനായിരുന്നു കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്രം കൃത്യമായ ഉത്തരം നൽകാതിരുന്നത് കോടതിയെ ചൊടിപ്പിച്ചു. ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും എസ്.ഈശ്വരനും ഉൾപ്പെട്ട ബെഞ്ച് മുന്നറിയിപ്പു നൽകി. ഇതിനിടെ, വായ്പത്തുക വിനിയോഗിക്കാനുള്ള സമയപരിധി ഈ മാസം 31ൽ നിന്ന് ഡിസംബർ 31ലേക്ക് നീട്ടിയെന്നു കേന്ദ്രം അറിയിച്ചു.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നു കൊമേഴ്സ് സംബന്ധിച്ച പാർലമെന്റ് സ്ഥിരം സമിതി. താരിഫ് അടക്കമുള്ള വിഷയങ്ങൾ കയറ്റുമതിയെ ബാധിക്കാതെ നോക്കാൻ യുഎസുമായും യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഉന്നത തലത്തിൽ ചർച്ച നടത്തണമെന്നും രാജ്യസഭയിൽ വച്ച, സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’. ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയവയ്ക്കു ബദലായി തദ്ദേശീയമായ വെബ് ബ്രൗസർ വികസപ്പിക്കുന്നതിനായി കേന്ദ്രം നടത്തിയ വെബ് ബ്രൗസർ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയാണ് സോഹോ കോർപ് ഈ നേട്ടം കൈവരിച്ചത്.
Results 1-10 of 2345
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.