Activate your premium subscription today
ചെന്നൈ ∙ തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ നടി കസ്തൂരി അറസ്റ്റിൽ. തമിഴ്നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെത്തിച്ച ശേഷം നടിയ മജിസ്ട്രട്ടിനു മുന്നിൽ ഹാജരാക്കും. നേരത്തെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ചെന്നൈ ∙ എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നത് യാത്രികർക്കു പ്രതിസന്ധിയാകുന്നു. തിരുവനന്തപുരം സർവീസ് അടക്കം ചെന്നൈയിൽ നിന്നു പുറപ്പെടേണ്ട 5 വിമാനങ്ങളും ഇവിടെയെത്തേണ്ടിയിരുന്ന 5 വിമാനങ്ങളുമാണ് ഇന്നലെ റദ്ദാക്കിയത്.കഴിഞ്ഞ ഞായറാഴ്ചയും 9 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. വിമാനസർവീസുകൾ
ചെന്നൈ ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ അടച്ചിട്ട പാമ്പൻ ലൈറ്റ്ഹൗസ് വീണ്ടും തുറന്നു. 122 വർഷത്തോളം പഴക്കമുള്ള ഈ നാവിക വിളക്കുമാടം ബ്രിട്ടിഷുകാരാണു നിർമിച്ചത്. തുടക്കത്തിൽ, മത്സ്യ എണ്ണയും സസ്യ എണ്ണയുമായിരുന്നു വിളക്കു തെളിക്കാൻ ഉപയോഗിച്ചിരുന്നത്. 1923ൽ നവീകരിച്ചു. രാജ്യം
ചെന്നൈ∙ കലിയുഗവരദനായ അയ്യപ്പ സ്വാമിയുടെ ദർശനപുണ്യം തേടി ഭക്തർ മാലയിട്ടു മല കയറുന്ന മണ്ഡലകാലത്തിനു നാളെ തുടക്കം. വ്രതവിശുദ്ധിയുടെ, ശരണമന്ത്രഘോഷങ്ങളുടെ 41 ദിനരാത്രങ്ങളെ വരവേൽക്കാൻ ചെന്നൈ നഗരവും ഒരുങ്ങി. നഗരത്തിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ മണ്ഡലകാല ചടങ്ങുകൾ നാളെ ആരംഭിക്കും. മാലയിടുന്നതിനും
ചെന്നൈ ∙ റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തിയ പരിശോധനയും പൂർത്തിയായതോടെ പുതുതായി നിർമിച്ച പാമ്പൻ പാലം ഉടൻ ഗതാഗതത്തിനായി തുറക്കും. ദക്ഷിണ മേഖലാ സുരക്ഷാ കമ്മിഷണർ എ.എം.ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം 2 ദിവസങ്ങളിലായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ചു. ലംബമായി ഉയർത്തുന്ന ഭാഗത്തിന്റെ പ്രവർത്തനം
ചെന്നൈ ∙ നഗരത്തിൽ ഇന്ന് മിന്നലോടു കൂടിയ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും തെക്കൻ
ചെന്നൈ ∙ ആന്ധ്രയിൽ നിന്ന് 10 ടൺ സവാളയുമായെത്തിയ ലോറി തിരുവണ്ണാമലൈ വന്തവാസിക്കു സമീപം കത്തിനശിച്ചു. ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സവാള വ്യാപാരിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയായ വ്യാപാരി വന്തവാസിയിലെ കച്ചവടക്കാരനു വിൽക്കാനാണ് സവാള കൊണ്ടുവന്നത്.
ചെന്നൈ∙ തെലുങ്ക് ജനതയ്ക്ക് എതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് തള്ളിയത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരാണ് തെലുങ്കരെന്നും ഇപ്പോൾ അവർ തമിഴരാണെന്ന് അവകാശപ്പെടുന്നുവെന്നും ഉള്ള നടിയുടെ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്.
ചെന്നൈ∙ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ രോഗിയുടെ മകൻ കത്തികൊണ്ട് ഏഴ് തവണ കുത്തി. ചെന്നൈ കലൈഞ്ജർ സെന്റിനറി ആശുപത്രിയിലാണ് സംഭവം. കഴുത്ത്, ചെവി, വയർ എന്നീ ശരീര ഭാഗങ്ങളിൽ പരുക്കേറ്റ ഡോക്ടർ ബാലാജി ജഗനാഥൻ ഐസിയുവിൽ ചികിത്സയിലാണ്. പ്രതി ചെന്നൈ സ്വദേശി വിഘ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ രോഗിയായ
ചെന്നൈ ∙ നഗരത്തിൽ 16 വരെ മഴ തുടരുമെന്നും 13ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ തീവ്രതയിൽ കുറവുണ്ടാകുമെന്നും ചുഴലിക്കാറ്റായി മാറില്ലെന്നും അറിയിച്ചു. തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ഇന്നലെ നഗരത്തിലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.
Results 1-10 of 1798