Activate your premium subscription today
മത്സ്യബന്ധന സമൂഹത്തിന്റെ ആശങ്കകൾ പരിഹരിച്ചു സംസ്ഥാനത്ത് സീപ്ലെയ്ൻ പദ്ധതി പ്രാവർത്തികമാക്കാമെന്ന അഭിപ്രായവുമായി ശാസ്ത്രസമൂഹം. മത്സ്യലഭ്യത കുറഞ്ഞ പ്രദേശങ്ങൾ കണ്ടെത്തി പദ്ധതി കൊണ്ടുവന്നാൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം തടസ്സപ്പെടില്ല. സീപ്ലെയ്ൻ കായലിലോ കടലിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങുന്നതു കൊണ്ട് ഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല.
കൊച്ചി ∙ മത്സ്യബന്ധന മേഖലയെ തകർക്കുന്ന സീ പ്ലെയ്ൻ പദ്ധതിയെ എതിർക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ). 2013ൽ മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ച പദ്ധതി മത്സ്യത്തൊഴിലാളി സംഘടകളിലെ ഒരാളുമായും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കുകയാണെന്ന് സംഘടന ആരോപിച്ചു. ജനാധിപത്യ വിരുദ്ധമായ ഈ
താനൂർ∙ മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ എൻജിൻ തകരാറിലായി ആഴക്കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കണ്ണമ്മരക്കാന്റെ പുരക്കൽ സലീമിന്റെ റജബ് എന്ന വള്ളമാണ് കുടുങ്ങിയത്. 5 നോട്ടിക്കൽ മൈൽ അകലെവച്ച് എൻജിൻ നിശ്ചലമാകുകയായിരുന്നു. ഉടൻ പൊന്നാനി ഫിഷറീസ് എഡിഎഫിന്
ന്യൂഡൽഹി ∙ ‘പെടയ്ക്കണ അയല’ കിട്ടാൻ എവിടെ വല വീശണമെന്ന് ഇനി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) പറഞ്ഞു തരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകോയിസിന്റെ പൊട്ടൻഷ്യൽ ഫിഷിങ് മാപ്പ് ഇത്തരം അറിയിപ്പുകൾക്കു വഴിയൊരുക്കും.
എളങ്കുന്നപ്പുഴ (കൊച്ചി) ∙ എൻജിൻ നിലച്ചതിനെ തുടർന്നു 8 ദിവസം കടലിൽ ഒഴുകി ഒമാൻ തീരത്ത് എത്തിയ മീൻപിടിത്ത ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
അഴീക്കോട് ∙നിരോധിത പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയണമെന്നുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിയ ഫിഷറീസ് ഓഫിസ് മാർച്ചിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിലുണ്ടായ പോർവിളി കയ്യാങ്കളിയിൽ എത്തി. ഒടുവിൽ നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ പിന്തിരിപ്പിച്ചു. പൊലീസ്
കൊല്ലം ∙ ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വിറങ്ങലിച്ച് കടലോരം. കാര്യമായ ജാഗ്രത മുന്നറിയിപ്പുകൾ ഇല്ലാതിരുന്ന കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളും മത്സ്യത്തൊഴിലാളികളുമാണ് മടങ്ങി വരുന്ന സമയത്തുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലും പെട്ടു അപകടത്തിലായത്. ഒരാളുടെ ജീവനെടുത്ത അപകടങ്ങളിൽ 12 പേർ
വിഴിഞ്ഞം∙ ശക്തമായ കടൽക്ഷോഭത്തിലും കാറ്റിലും പുറംകടലിൽ വള്ളങ്ങൾ തലകീഴായി മറിഞ്ഞ് 2 പേരെ കാണാതായതോടെ തീരം ആശങ്കയിൽ. 2 വള്ളങ്ങളിലെ എഴംഗ മത്സ്യത്തൊഴിലാളികളിൽ 2 പേരെയാണ് കാണാതായത്. രക്ഷപ്പെട്ട 5 പേരിൽ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പൂന്തുറ ആലുകാട് മദർതെരേസ നഗറിൽ ക്ലീറ്റസ്(52), വിഴിഞ്ഞം
ചേർത്തല 'മത്സ്യബന്ധനത്തിനിടെ പൊന്നാനി സ്വദേശി ഷൗക്കത്ത് കടലിൽ വീണു. ഇന്ന് രാവിലെ ബോട്ടിൽ നിന്നും കടലിൽ വീണതായ്അർത്തുങ്കൽ കോസ്റ്റൽ പോലീസിന് വിവരം ലഭിച്ചു. കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്
കൊച്ചി ∙ മത്സ്യലഭ്യത കുറയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരക്കടലിൽ മീന് ലഭിക്കാതാവുകയും ചെയ്തതോടെ തീരമേഖല സംഘർഷഭരിതം. നിരോധിത പെയർ പെലാജിക് വലകൾ ഉപയോഗിച്ച് ട്രോളിങ് ബോട്ടുകൾ മീൻ പിടിക്കുന്നതിനാലാണ് മത്സ്യലഭ്യത കുറഞ്ഞത് എന്നാണ് ആരോപണം. ഇത്തരത്തിൽ മീൻ പിടിച്ച ബോട്ടുകളെ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽവച്ച് പിടികൂടിയതും തുടർന്ന് നടത്തിയ ഉപരോധവും സംഘർഷത്തിന്റെ വക്കിലെത്തി.
Results 1-10 of 460