Activate your premium subscription today
തൊടുപുഴ ∙ തകർന്നുകിടക്കുന്ന പെരുമ്പിള്ളിച്ചിറ കനാൻ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുണ്ടും കുഴിയും നിറഞ്ഞ് റോഡ് പൂർണമായി തകർന്നിട്ടു ഒരു വർഷത്തോളമായി. 20 വർഷത്തോളമായി റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട്. റോഡ് മുഴുവൻ ചെറുതും വലുതുമായി ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിട്ടുള്ളത്. ഇതോടെ
അടിമാലി ∙ ആനക്കുളത്ത് കാലിനു പരുക്കേറ്റ കാട്ടാനയെ കണ്ടെത്തി. ഓരിനു സമീപത്തായി 2 ദിവസം മുൻപാണ് നടക്കാൻ പാടുപെടുന്ന നിലയിൽ നാട്ടുകാർ ആനയെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയെങ്കിലും ആന വനത്തിലേക്കു മറയുകയായിരുന്നു. ആനയെ ചികിത്സിക്കുന്നതിനു വേണ്ടി
തൊടുപുഴ ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഭാഗത്ത് പതിപ്പിച്ച ടൈലുകൾ ഇളകി മാറാൻ തുടങ്ങി. യാത്രക്കാർ സ്റ്റാൻഡിനു പുറത്തേക്കു ഇറങ്ങുന്ന ഭാഗത്താണു ടൈലുകൾ പൊട്ടിയിരിക്കുന്നത്. പുതിയ ഡിപ്പോ ഉദ്ഘാടനം കഴിഞ്ഞു 2 വർഷം പിന്നിടും മുൻപേ ഇതാണ് അവസ്ഥ. മാത്രമല്ല ടൈലുകൾ പൊട്ടിയ ഭാഗത്തിന്റെ
മൂന്നാർ∙ അറ്റകുറ്റപ്പണികൾക്കായി വർക്സ് ഷോപ്പിൽ കിടന്നിരുന്ന കാറിന്റെ നാലു ടയറുകൾ മോഷണം പോയി. മാട്ടുപ്പെട്ടി റോഡിൽ ഇരുപത്താറ് മുറിയിൽ പ്രവർത്തിക്കുന്ന വർക്സ് ഷോപ്പിൽ കിടന്ന ചെന്നൈ സ്വദേശി കാർത്തികേയന്റെ കാറിന്റെ അലോയ് ഉൾപ്പെടെയുള്ള ടയറുകളാണു മോഷണം പോയത്. ഞായർ രാത്രിയിലാണു മോഷണം നടന്നത്. ദേവികുളം സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കാർത്തികേയൻ. വാഹനം കേടായതിനെ തുടർന്നാണു ഇരുപത്താറ് മുറിയിലെ ബിജുവിന്റെ വർക്സ് ഷോപ്പിൽ നൽകിയത്. ബിജുവിന്റെ പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്തു.
മൂന്നാർ ∙ മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 7 ഡിഗ്രി സെൽഷ്യസിൽ കുണ്ടള തണുപ്പറിഞ്ഞു. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 8 ഡിഗ്രി. രാത്രിയിലും പുലർച്ചെയുമാണു കൊടുംതണുപ്പ്. അതിരാവിലെ ചെടികളുടെ ഇലയിലും പുൽമേടുകളിലും മഞ്ഞുകണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ഇതേ കാലാവസ്ഥ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ താപനില മൈനസിലെത്തുമെന്നാണു സൂചന. അതേസമയം പകൽച്ചൂട് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണു രേഖപ്പെടുത്തിയത്. ഈ മാസം 20 മുതൽ ജനുവരി 3 വരെ മൂന്നാറിലെ ഭൂരിപക്ഷം ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് നടന്നിട്ടുണ്ട്.
അടിമാലി ∙ കെഎസ്ആർടിസി ജംഗിൾ സർവീസിൽ വിനോദസഞ്ചാരത്തിനെത്തിയ കൊരട്ടിയിൽ നിന്നുള്ള സംഘം മാങ്കുളം ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിയത് 10 മണിക്കൂർ. ഞായർ ഉച്ചയ്ക്കു 2ന് തകരാറിലായ വാഹനത്തിനു പകരം വണ്ടി എത്തിയത് രാത്രി 12ന്. ഇതോടെ ദുരിതത്തിലായത് വയോധികരും
കുമളി∙ മഴ പെയ്താൽ കുമളി ടൗണിലെ മാലിന്യങ്ങൾ മുല്ലപ്പെരിയാർ കനാലിലേക്ക്; ജനങ്ങൾക്കും വന്യമൃഗങ്ങൾക്കും ഭീഷണിയായി മാറുന്ന മാലിന്യം നിറഞ്ഞ തോട്ടിലെ വെള്ളം ശുചീകരിക്കാൻ ആനവച്ചാലിൽ ശുചീകരണ പ്ലാന്റ് എന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു. കേരളത്തിൽ കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും
അധ്യാപകഒഴിവ് മൂലമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തും.ഉദ്യോഗാർഥികൾ 19ന് 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം. പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്കു
രാജകുമാരി∙ ബൈസൺവാലിയിൽ വീണ്ടും സൂര്യകാന്തി വസന്തം. ബൈസൺവാലി – രാജാക്കാട് റോഡിൽ നാൽപതേക്കറിനു സമീപമാണ് ഒരേക്കറോളം സ്ഥലത്ത് സൂര്യകാന്തി പൂവിട്ടു നിൽക്കുന്നത്. ബൈസൺവാലി പുതിയവീട്ടിൽ ജിജോയാണ് സ്വന്തം ഭൂമിയിൽ സൂര്യകാന്തി കൃഷി ചെയ്തത്. കഴിഞ്ഞ വർഷം മുട്ടുകാട് പാടശേഖരത്തിൽ പാട്ടത്തിനെടുത്ത അരയേക്കറിലധികം
നെടുങ്കണ്ടം ∙ കനത്ത മഴ പെയ്താൽ വീട്ടിലേക്കുള്ള വഴിയടഞ്ഞ് ദുരിതത്തിലായി അൻപതിലേറെ കുടുംബങ്ങൾ. മഴയിൽ കല്ലാർ പുഴയിലെ ജലനിരപ്പുയർന്നാൽ കല്ലാർ- പതിനഞ്ചിപ്പടിയിൽ താമസിക്കുന്ന ഇവർ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കല്ലാർ- മുണ്ടിയെരുമ റോഡിൽനിന്നു വീടുകളിലേക്കുള്ള 300 മീറ്ററോളം ദൂരമുള്ള റോഡ് താഴ്ന്നു കിടക്കുന്നതാണ് പ്രതിസന്ധി.
Results 1-10 of 10000