Activate your premium subscription today
വനിതാ നേതാക്കൾ താമസിച്ച മുറിയിൽ അർധരാത്രി റെയ്ഡ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. യുഡിഎഫ് എംപിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും അടക്കം നൂറുകണക്കിനുപേർ മാർച്ചിൽ പങ്കെടുത്തു.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിനു നേരെ കല്ലേറ്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ പതിച്ചതു പ്രധാന റോഡിലെ വ്യാപാരശാലയിലും യാത്രക്കാർക്കു സമീപവും. യൂത്ത് കോൺഗ്രസ് സംസ്ഥാന
നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്. ഇരുവരേയും ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പത്തനംതിട്ട ∙ എഡിജിപി, എസ്പി, ആഭ്യന്തര വകുപ്പ് എന്നിവരുടെ കൊള്ള അവസാനിപ്പിക്കുക, അധോലോക സർക്കാർ രാജി വയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫിസ് മാർച്ചിൽ നേരിയ തോതിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ കൊടികളും കുപ്പികളും വലിച്ചെറിഞ്ഞു. പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ച് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലെത്തി റോഡ് ഉപരോധിച്ചു. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സെക്രട്ടേറിയറ്റിനു മുൻവശം യുദ്ധക്കളമായി മാറി. ബാരിക്കേഡ് മറികടക്കാനും പൊലീസ് വാഹനത്തിനു നേർക്കു തള്ളിക്കയറാനുമുള്ള പ്രവർത്തകരുടെ ശ്രമങ്ങളെത്തുടർന്ന് പൊലീസ്
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. രാഹുലിനൊപ്പം 4 യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും റിമാൻഡ് ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. രഞ്ജിത്ത് താമസിക്കുന്ന സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സമരം നടത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ ജയിലിലേക്ക് അയയ്ക്കുന്ന സംസ്ഥാന സർക്കാർ ഗുരുതരമായ ആരോപണം ഉയർന്നിട്ടും രഞ്ജിത്തിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ജഷീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് ഔദ്യോഗിക കാറിൽ വയനാട്ടിൽ എത്തിയത്.
പാങ്ങോട്∙ റോഡിലെ കുഴി കൃത്യമായി എണ്ണി പറയുന്നവർക്ക് ഒരു കിലോ കുഴിമന്തി സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ്. കാരേറ്റ് - പാലോട് റോഡിന്റെ യാത്ര ദുരിതവും നിർമാണ അഴിമതിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണയിലാണ് പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമി തിലക്
ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാർജിലാണ് രാഹുലിനു പരുക്കേറ്റത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം
Results 1-10 of 371