Activate your premium subscription today
കോട്ടയം ∙ കോന്നിയിൽ ബാല്യകാലത്ത് അയൽവാസികളായിരുന്നു ഫാ.ഡോ. ടി.ജെ.ജോഷ്വയും എൻഎസ്എസിന്റെ മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായരും. ‘പുളിമൂട്ടിൽ മണിയനും തെക്കിനേത്ത് അച്ചൻകുഞ്ഞുമായിരുന്നു ഞങ്ങൾ...’: എൻഎസ്എസ് മുൻ പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായരുമായുള്ള ബന്ധത്തെപ്പറ്റി ഫാ.ടി.ജെ ജോഷ്വ ഒരിക്കൽ പറഞ്ഞതാണിത്. കോന്നി പയ്യനാമണ്ണിൽ നിലത്തെഴുത്തുകളരി മുതൽ ഒരുമിച്ചു പഠിച്ചു. ദീർഘകാലം ആ സൗഹൃദം കാത്തുസൂക്ഷിച്ചു. മരണത്തിലും ആ അടുപ്പം ഇരുവരും കാത്തുസൂക്ഷിച്ചു. നരേന്ദ്രനാഥൻ നായരുടെ മരണം 2022 ജൂലൈ 19ന്. ഫാ.ജോഷ്വയുടെ വേർപാട് ഇന്നലെ–ജൂലൈ 20നും !
പത്തനംതിട്ട ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനങ്ങൾ തുടർച്ചയായി ജില്ലയിലേക്ക്. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി– ഫിഫ്റ്റി ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് കോന്നിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75
പത്തനംതിട്ട കോന്നി ആനത്താവളത്തിൽ രാവിലെ സന്ദർശകരെത്തും മുൻപ് അത് കൊച്ചയ്യപ്പന്റെ ലോകമാണ്. ആനത്താവളത്തിലെ വിഐപിയാണവൻ. മറ്റ് നാല് ആനകൾ കൂടിയുണ്ടെങ്കിലും ഇപ്പോഴും താരം കൊച്ചയ്യപ്പൻതന്നെ. മൂന്നര വയസ്സേയുള്ളൂ ഇവന്. ആന ‘കുട്ടി’യാണെങ്കിലും രാവിലെ ചെയ്യേണ്ട കസർത്തിൽ കുട്ടിക്കുറുമ്പനും ഇളവില്ല. പരിപാലകരായ എൻ.ഷംസുദ്ദീനും അനിൽകുമാറിനുമൊപ്പം ആനത്താവളത്തിലെ എല്ലാ വഴികളിലൂടെയും 12 തവണ രാവിലെ തന്നെ നടക്കണം. മുന്നോട്ടും പിന്നിലേക്കും നടക്കാനും, കാലുയർത്താനും, സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള കമാൻഡുകൾ കൊച്ചയ്യപ്പൻ പഠിച്ചു കഴിഞ്ഞു. ഇടയ്ക്ക് പാപ്പാന്റെ കയ്യിലെ വടിയെടുക്കാനും ചങ്ങലയിൽ തുമ്പിക്കൈ ചുറ്റാനും ശ്രമിക്കും. ‘അരുതാനേ’യെന്നുള്ള ഷംസുദ്ദീന്റെ വിളിയിൽ കൊച്ചയ്യപ്പൻ കുറുമ്പുകൾ നിർത്തും. പടികൾ കയറാൻ പരിശീലനം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആറു മാസം പ്രായത്തിൽ അവശനായി
കോന്നി ∙ ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ നടത്തം ട്രയൽ റൺ ആരംഭിച്ചു. ആനത്താവളത്തിൽ തന്നെ ഇവയെ തളച്ചിടുന്നത് വ്യായാമക്കുറവ് ഉണ്ടാക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടത്താനുള്ള തീരുമാനം വനംവകുപ്പ് എടുത്തത്. കുമ്മണ്ണൂർ വനമേഖലയിൽ എത്തിച്ച് നടത്തിക്കാനും സമയം ചെലവഴിക്കാനുമാണ് തീരുമാനം.കോന്നിയിൽ
കോന്നി (പത്തനംതിട്ട) ∙ കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ ‘മിന്നൽ സന്ദർശനം’. ഇന്നലെ പുലർച്ചെ മൂന്നിനാണ് പ്രധാന വാതിൽ കടന്ന് കാട്ടുപന്നി പാഞ്ഞെത്തിയത്. മുന്നിലെ ഭിത്തിയിൽ ഇടിച്ചു വീണെങ്കിലും ചാടിയെണീറ്റ് ഇസിജി മുറിയുടെയും പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു. ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച ശേഷം തിരികെയെത്തി എയ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടതു ഭാഗത്തുകൂടി ഓടിപ്പോകുകയായിരുന്നു.
കോന്നി∙ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 'കോന്നി ഫെസ്റ്റ് 2024' ൽ സംഘടിപ്പിച്ച 'ചിത്രകാരസംഗമവും ആഭരണസഭയും' അതിവേഗ ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചിത്രകലാരംഗത്തെ മികച്ച ഇരുപതോളം ചിത്രകാരന്മാരെ കണ്ടെത്തി ആദരിച്ചു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ
പ്രമാടം∙കോന്നി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റിലെ അമ്യൂസ്മെന്റ് പാർക്ക് ശ്രദ്ധേയമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരിക്കുന്ന പാർക്കിൽ ജെയിന്റ് വീൽ, ബ്രേക്ക് ഡാൻസ്, കൊളമ്പസ്, ഡ്രാഗൺ ട്രെയിൻ, ബൗൺസി ബലൂൺ, മിനി ട്രെയിൻ, മിനി കാർ,
കോന്നി∙ഗവ.മെഡിക്കൽ കോളജിലെ പീഡിയാട്രിക് ഐസിയു, ആൺകുട്ടികളുടെ ഹോസ്റ്റൽ എന്നിവയുടെ നിർമാണം പൂർത്തിയായി. 12 കോടി രൂപ ചെലവിൽ 40,000 ചതുരശ്ര അടിയിൽ 5 നിലകളോടു കൂടിയ ഹോസ്റ്റലാണ് പൂർത്തിയായത്. 200 വിദ്യാർഥികൾക്കു താമസത്തിനുള്ള സൗകര്യം, മെസ് ഹാൾ, കിച്ചൺ, ഡൈനിങ് ഹാൾ, റെക്കോർഡിങ് റൂം, ഗെസ്റ്റ് റൂം തുടങ്ങിയ
കോന്നി∙നാളെ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കോന്നിയിൽ വാഹന പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കുമ്പഴ - പത്തനാപുരം റോഡിലും കോന്നി - ആനക്കൂട് - പൂങ്കാവ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. സദസ്സിൽ പങ്കെടുക്കുന്നവർ
കോന്നി ∙ യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിൽനിന്ന് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ വൈകാതെ കൈമാറും. ഇന്നലെ നടന്ന കമ്മിറ്റിയെ തുടർന്ന് പണം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി. കഴിഞ്ഞ 10ന് നടന്ന കമ്മിറ്റിയിലാണ് തുക നൽകാൻ തീരുമാനമെടുത്തത്. നവകേരള സദസ്സുമായി സഹകരിക്കേണ്ടെന്ന കെപിസിസി നിർദേശം പാലിക്കാതെയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയുടെ തീരുമാനമെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്ന് വീണ്ടും കമ്മിറ്റി വിളിച്ച് തീരുമാനം പിൻവലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നിർദേശം നൽകിയിരുന്നു.
Results 1-10 of 28