Activate your premium subscription today
മോസ്കോ∙ റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോൾ കിറില്ലോവ്. മോസ്കോയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്.
വാഷിങ്ടൻ∙ റഷ്യയുടെ പ്രദേശങ്ങളിൽ യുക്രെയ്ൻ യുഎസ് മിസൈലുകൾ ഉപയോഗിക്കുന്നതിനെ ‘ഭ്രാന്തെ’ന്ന് വിശേഷിപ്പിച്ചു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നയത്തോട് തീവ്രമായി വിയോജിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതോടെ, റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് നയം മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. ടൈം മാഗസിന്റെ ‘പഴ്സൻ ഓഫ് ദി ഇയർ’ അഭിമുഖത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
കീവ് ∙ യുക്രെയ്നിലെ ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തി. 93 ക്രൂസ് മിസൈലുകളും 200 ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ധന, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സഖ്യകക്ഷികൾ നൽകിയ എഫ്–16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണത്തെ നേരിട്ടതായും റഷ്യയ്ക്ക് ലോകം തക്ക മറുപടി നൽകണമെന്നും സെലെൻസ്കി പറഞ്ഞു.
മോസ്കോ∙ റഷ്യൻ ആയുധ വിദഗ്ധനും പുട്ടിന്റെ അടുത്ത അനുയായിയുമായ മിഖായേൽ ഷാറ്റ്സ്കിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെയാണ് ഷാറ്റ്സ്കിയെ മോസ്കോയ്ക്ക് പുറത്തുള്ള കുസ്മിൻസ്കി വനത്തിൽവച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറൽ ഡയറക്ടറായിരുന്നു മിഖായേൽ ഷാറ്റ്സ്കി.
മോസ്കോ ∙ അസോവ് കടലിലെ റഷ്യൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് യുഎസ് നിർമിത സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ‘അറ്റാകംസ്’ വീണ്ടും യുക്രെയ്ൻ പ്രയോഗിച്ചെന്ന് റഷ്യ പറഞ്ഞു. 6 മിസൈലുകളും വെടിവച്ചു വീഴ്ത്തിയെന്നും അറിയിച്ചു.
തൃശൂർ ∙ റഷ്യ–യുക്രെയ്ന് യുദ്ധത്തില് കൂലിപട്ടാളമായി മലയാളി യുവാക്കളെ ഉപയോഗിക്കുന്നതായി പരാതി. തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും വിനിലിന്റെയും കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരെ തിരികെ എത്തിക്കുന്നതിന് ഇന്ത്യന് എംബസി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇലക്ട്രിഷന്
മെഡിറ്ററേനിയൻ കടലിൽ തങ്ങൾക്കുള്ള ഏക നാവികത്താവളമായ ടാർട്ടസ് റഷ്യ ഒഴിപ്പിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. യെൽന്യ എന്ന പടക്കപ്പൽ തുറമുഖത്തു നിന്നു മടങ്ങിയെന്ന് സ്ഥീരികരണമുണ്ട്. മറ്റു പടക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും റഷ്യ ഇവിടെനിന്നു നീക്കുമെന്ന് അഭ്യൂഹം ശക്തമാണ്. 4 ഫ്രിഗേറ്റ് പടക്കപ്പലുകളാണു
ജര്മന് ചാന്സലര് ഒലാഫ് ഷോള്സ് യുക്രെയ്നിൽ അപ്രതീക്ഷിത സന്ദര്ശനം നടത്തി. യുക്രെയ്നിനുള്ള പിന്തുണ വീണ്ടും ഉറപ്പിക്കാനാണ് ചാന്സലര് സന്ദര്ശനം നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഷോൾസ് ചർച്ച നടത്തി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തിയായ സോവിയറ്റ് യൂണിയൻ 1991ൽ തകർന്നു പലരാജ്യങ്ങളായപ്പോൾ ഏറ്റവുമധികം ആണവായുധങ്ങൾ റഷ്യയ്ക്കാണു ലഭിച്ചത്. ഇതു കഴിഞ്ഞുള്ള പങ്ക് യുക്രെയ്നും, ബെലാറസിനും, കസഖ്സ്ഥാനും ലഭിച്ചു. യുക്രെയ്ൻ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി മാറി.എന്നാൽ 1994ലെ
കീവ് ∙ യുക്രെയ്നിലെ ഊർജോൽപാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ രൂക്ഷമായ മിസൈൽ – ഡ്രോൺ ആക്രമണത്തെത്തുടർന്ന് 10 ലക്ഷം കുടുംബങ്ങൾ വൈദ്യുതിയില്ലാതെ വലയുന്നു.
Results 1-10 of 1349