Activate your premium subscription today
Tuesday, Mar 18, 2025
Mar 16, 2025
വാഷിങ്ടൻ ∙ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോ അറിയിച്ചു.
Mar 15, 2025
വാഷിങ്ടൻ ∙ 2026 അവസാനത്തോടെ ചൊവ്വ ദൗത്യം യാഥാർഥ്യമാകുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാർഷിപ്പ് എന്ന ബഹിരാകാശ വാഹനത്തിൽ ഉണ്ടാകും. ലാൻഡിങ് വിജയകരമായാൽ 2029ൽ മനുഷ്യരെ ചൊവ്വയിൽ ഇറക്കാനായേക്കുമെന്നും മസ്ക് അറിയിച്ചു.
സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ – 9 റോക്കറ്റിൽ ക്രൂ -10 വിക്ഷേപിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 4.33നായിരുന്നു (പ്രാദേശിക സമയം വൈകിട്ട് 7.03ന്) വിക്ഷേപണം. നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നൽകിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ
ചെലവ് നിയന്ത്രണത്തിലൂടെയും പാഴ്ചെലവുകൾ വെട്ടിക്കുറച്ചും നടപ്പാക്കിയ നടപടികളിലൂടെ ഇതുവരെ 115 ബില്യൻ ഡോളർ നേടാൻ കഴിഞ്ഞതായി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡിഒജിഇ) അവകാശപ്പെട്ടു.
ന്യൂഡൽഹി∙ സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന. ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം വിലക്കാനും നിയന്ത്രിക്കാനും മറ്റുമാണിത്. യുഎസിലെ സ്റ്റാർലിങ്ക് ആസ്ഥാനവുമായി ഇത്തരം
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് വർധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമാതക്കളായ ടെസ്ലയ്ക്ക് ലോകമെമ്പാടും വലിയ ഇടിവു സംഭവിച്ചിരുന്നു. ഇതോടെയാണ് തീരുവ വർധനക്കെതിരെ ഡോജ് നേതാവായ മസ്ക് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മസ്കിന്റെ ആസ്തിയിൽ 120 ബില്യൺ ഡോളറിന്റെ ഗണ്യമായ ഇടിവ് നേരിട്ടുവെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ വൈദ്യുത വാഹന മേഖലയില് സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടെസ്ല മുന്നറിയിപ്പ് നൽകുന്നുണ്ട്.
Mar 13, 2025
ന്യൂഡൽഹി ∙ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഏറക്കുറെ ഉറപ്പായെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമൂഹമാധ്യമ ഇടപെടൽ.
ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് (സാറ്റ്കോം) കമ്പനിയായ സ്റ്റാർലിങ്കിന്റെ വരവിനെ എതിർത്ത എയർടെലും റിലയൻസ് ജിയോയുമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതേ കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്. എയർടെലിനു പിന്നാലെ റിലയൻസ് ജിയോയും ഇന്ത്യയിൽ സ്റ്റാർലിങ്കുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന് ഇന്നലെ വ്യക്തമാക്കി.
Mar 12, 2025
വാഷിങ്ടൻ ∙ ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ ഉടമ ഇലോൺ മസ്കിന്റെ വർധിച്ചു വരുന്ന രാഷ്ട്രീയ സ്വാധീനത്തിനെതിരെ യുഎസിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, അക്രമസംഭവങ്ങളെ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഉപയോഗത്തിനു വേണ്ടി പുതിയൊരു ടെസ്ല ഇലക്ട്രിക് വാഹനം വാങ്ങി അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തിക്കാൻ ജിയോയും എയർടെലും കൈകൊടുത്തതോടെ, ജിയോയ്ക്ക് ശേഷം പുതിയൊരു ഇന്റർനെറ്റ് വിപ്ലവത്തിനാണ് രാജ്യത്ത് കളമൊരുങ്ങുന്നത്. ആദ്യം എയർടെലുമായി കൈകോർത്ത സ്റ്റാർലിങ്ക് ഇന്നാണ് ജിയോയുമായി കരാറിൽ ഒപ്പിട്ടത്. ‘സ്പേസ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ എല്ലാവർക്കും സുഗമമായി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയും അതുവഴി രാജ്യത്തെ വ്യാവസായികമായും സാമൂഹികമായും ശാക്തീകരിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നത്’ എന്നാണ് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അറിയിച്ചത്.
Results 1-10 of 810
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.