Activate your premium subscription today
Tuesday, Jan 21, 2025
Mar 26, 2024
തിരുവനന്തപുരം∙ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയാണു വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബഹുമാനാർഥം ഒരു ഫുൾ കോർട്ട് റഫറൻസ് നാളെ ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടത്തും. സിറിയക് ജോസഫ് ലോകായുക്തയായിരുന്ന കാലയളവിൽ 2087
Mar 20, 2024
കൊച്ചി∙ ലോകായുക്ത നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഈ ഭേദഗതി അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ശക്തി പകരാൻ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ നിഷ്ക്രിയമാക്കുമെന്നാരോപിച്ച് കൊച്ചി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേസ് ജൂൺ 10നു വീണ്ടും പരിഗണിക്കും. നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിനു കഴിഞ്ഞമാസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
Feb 29, 2024
തിരുവനന്തപുരം∙ അർധ ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ഉത്തരവുകൾ മുഖ്യമന്ത്രിയ്ക്കോ നിയമസഭയ്ക്കോ പുനഃപരിശോധിക്കുവാനും അന്തിമ തീരുമാനം കൈക്കൊള്ളാനും അനുമതി നൽകുന്നത് സുപ്രീം കോടതി വിധിക്കും ഭരണഘടനാ വ്യവസ്ഥകൾക്കും എതിരായതിനാൽ ലോകായുക്ത ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്
തിരുവനന്തപുരം∙ മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ ലോകായുക്തയിൽ നിലവിലുള്ളത് മൂന്നു കേസുകൾ. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് നിയമസഭ പാസാക്കിയ ബില്ലിനു കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത കണ്ടെത്തി സ്ഥാനത്തുനിന്നു മാറാൻ ശുപാർശ
തിരുവനന്തപുരം ∙ ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ നിയമം ദുര്‍ബലമായിരുന്നു.
Feb 28, 2024
തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് നിയമസഭ പാസാക്കിയ ബില്ലിനു രാഷ്ട്രപതിയുടെ അനുമതി. ലോകായുക്തയെ നോക്കുകുത്തിയാക്കുന്നുവെന്ന പരാതികളെത്തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാസങ്ങളോളം ഒപ്പുവയ്ക്കാതെ ബിൽ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഒടുവിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന ഘട്ടത്തിലാണ് ഇതുൾപ്പെടെ ഏതാനും ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.
Jan 5, 2024
കൊച്ചി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി തള്ളിയ മൂന്നംഗ ലോകായുക്ത ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരൻ ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ശശികുമാർ നേരത്തേ അറിയിച്ചിരുന്നു.
Dec 5, 2023
തിരുവനന്തപുരം ∙ നീതി ഉറപ്പാക്കാനുള്ള ഇടക്കാല ഉത്തരവു നൽകാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ടെന്നു നിയമവിദഗ്ധർ വ്യക്തമാക്കി. കേരള ലോകായുക്ത നിയമത്തിലെ 12(1) വകുപ്പു പ്രകാരം, ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളൂവെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമത്തിലെ വ്യവസ്ഥപ്രകാരം (പവേഴ്സ് ഓഫ് സിവിൽ കോർട്ട് റൂൾസ് 99) ഇടക്കാല ഉത്തരവു നൽകാം. അതു ചെയ്തില്ലെങ്കിൽ പരാതിക്കാർക്കു കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാം.
Nov 13, 2023
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി മൂന്നംഗ ലോകായുക്ത ബെഞ്ച് തള്ളി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ലോകായുക്തയ്ക്ക് ഉണ്ടോയെന്ന കാര്യത്തിൽ ലോകായുക്തയും ഉപലോകായുക്തമാരും ഭിന്നനിലപാടു സ്വീകരിച്ചു. മുഖ്യമന്ത്രിക്കു പണം അനുവദിക്കാനുള്ള അധികാരമുണ്ടെന്നും മന്ത്രിമാർ സ്വജനപക്ഷപാതമോ അഴിമതിയോ കാട്ടിയതിനു തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി തള്ളിയത്.
തിരുവനന്തപുരം∙ ലോകായുക്തയിലെത്തുന്ന കേസുകളുടെ എണ്ണം കുറയുന്നു. പ്രതിവർഷം ആയിരത്തിനു മുകളിൽ കേസുകളുണ്ടായിരുന്നത് കോവിഡിനുശേഷം നാനൂറിനു താഴെയായി കുറഞ്ഞു. 2016ൽ 1264 കേസുകളാണ് റജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 197 കേസുകൾ. 2016–1,264, 2017–1,673, 2018–1,578, 2019–1,057, 2020–205,
Results 1-10 of 284
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.