Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം ∙ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും വിഷു സമ്മാനം നൽകി. വിഷു കൈനീട്ടവും കോടിയും പാൽപായസവും പഴവും ഉപ്പേരിയും അടങ്ങുന്ന സമ്മാനമാണ് നൽകിയത്. വിഷു ആശംസയും നേർന്നു.
തിരുവനന്തപുരം ∙ മാലിന്യ സംസ്കരണത്തില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വൃത്തി 2025 കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി എം.ബി. രാജേഷിന്റെ കഠിനപരിശ്രമം വിജയത്തിലെത്തുകയാണ്. സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നേടിയ വിജയം മുഴുവന്‍ കേരളീയരുടേയും വിജയമാണ്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത വൃത്തി സ്ഥിരമായ ഒന്നല്ലെന്നും വൃത്തി ഒരു ശീലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രംഗത്തെത്തിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ വിമര്‍ശിച്ച് സിപിഐ. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടന്ന വഴിയേ നടക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കോഴിക്കോട്∙ ബിജെപിയുടെ അജൻഡ നടപ്പാക്കാൻ സാധിക്കാതെ വരുന്നതിനാലാണ് കേരളത്തിലെ ഗവർണർ സുപ്രീം കോടതിയുടെ നടപടിയെ വെല്ലുവിളിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഗവർണർമാർ ബില്ലുകളിൽ ഒപ്പിടുന്നതിനു സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തു വന്നതുമായി ബന്ധപ്പെട്ടായിരുന്നു കെ.സി.വേണുഗോപാലിന്റെ പരാമർശം
തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസിനു’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങൾ വ്യത്യസ്തമാണെന്നും ഗവർണർ പറയുന്നു.
തിരുവനന്തപുരം∙ നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ച വിഷയത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍.രവിക്ക് എതിരെയാണ് സുപ്രീം കോടതി വിധി വന്നതെങ്കിലും സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഏറെ ആശ്വാസകരമാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തടഞ്ഞുവച്ചത് സര്‍ക്കാരിനു വലിയ തലവേദന ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേരളം നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ പരിഗണനയ്ക്കു വരുമ്പോള്‍ തമിഴ്നാട് വിധി അനുകൂല സ്വാധീനമുണ്ടാക്കുമെന്നതും സര്‍ക്കാരിനു പ്രതീക്ഷ നല്‍കുന്നതാണ്.
കോട്ടയം ∙ മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ നാളെ (9) രാവിലെ 10.30ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, കെ.ഫ്രാൻസിസ് ജോർജ് എംപി, എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ, മുൻ എംപി കെ.സുരേഷ് കുറുപ്പ്, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി.ശശിധര ശർമ എന്നിവർ പ്രസംഗിക്കും.
പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60–ാം ഓർമപ്പെരുന്നാളിനായി തീർഥാടകരെ വരവേൽക്കാൻ പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 4,5 തീയതികളിലാണു പ്രധാന പെരുന്നാൾ.നാളെ വൈകിട്ട് 6.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ സർവമതസമ്മേളനവും യുവജനസംഗമവും നടക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സ്വാമി ശിവരാത്രി ദേശികേന്ദ്ര, സ്വാമി സച്ചിദാനന്ദ എന്നിവർ പങ്കെടുക്കും.
പുത്തൻകുരിശ്∙ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ തുടങ്ങി. 30 ന് ഉച്ചയ്ക്ക് 12.30 ന് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ എത്തുന്ന ശ്രേഷ്ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിച്ച് പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കും. മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ പ്രാർഥനയ്ക്കു ശേഷം സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
കോന്നി ∙ സാന്ത്വന ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് രാജ്ഭവന്റെ പിന്തുണ ഉണ്ടാകുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ശബരി സേവാ സമിതിയുടെയും സേവാഭാരതിയുടെയും സക്ഷമയുടെയും നേതൃത്വത്തിൽ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോന്നി ശബരി ബാലിക സദനത്തോടനുബന്ധിച്ച് ആരംഭിച്ച
Results 1-10 of 47
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.