സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് ഗവർണർ

Mail This Article
കോന്നി ∙ സാന്ത്വന ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് രാജ്ഭവന്റെ പിന്തുണ ഉണ്ടാകുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ശബരി സേവാ സമിതിയുടെയും സേവാഭാരതിയുടെയും സക്ഷമയുടെയും നേതൃത്വത്തിൽ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോന്നി ശബരി ബാലിക സദനത്തോടനുബന്ധിച്ച് ആരംഭിച്ച സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവ സേവ മാധവ സേവ എന്ന ദൗത്യം ഏറ്റെടുത്ത് സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു. ദേശീയ സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി.അശോക് കുമാർ അധ്യക്ഷത വഹിച്ചു.
സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, സക്ഷമ ജില്ലാ സെക്രട്ടറി സി.എസ്.ശ്രീകുമാർ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സോഷ്യൽ ഇനിഷ്യേറ്റീവ് ഡയറക്ടർ വി.എം.വിനോദ്, ശബരി സേവാസമിതി സെക്രട്ടറി സി.സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി സി.എസ്.സോമൻ എന്നിവർ പ്രസംഗിച്ചു.സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയിൽ എ ഗ്രേഡ് നേടിയ ശബരി ബാലിക സദനത്തിലെ ജാസ്മിൻ ജോസഫിന് ഗവർണർ ഉപഹാരം നൽകി.