Activate your premium subscription today
Friday, Apr 18, 2025
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമത്തിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ റോമിലെ റജീന ചേലി ജയിൽ സന്ദർശിച്ച് തടവുകാർക്ക് ഈസ്റ്റർ ആശംസ നേർന്നു. വത്തിക്കാൻ സിറ്റിയിൽനിന്ന് 5 മിനിറ്റ് കാർയാത്ര ദൂരമേയുള്ളൂ ജയിലിലേക്ക്. വീൽചെയറിലെത്തിയ മാർപാപ്പയെ ഹർഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
കോട്ടയം ∙ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റ ഓർമ പുതുക്കി ക്രൈസ്തവര്‍ പെസഹ ആചരിച്ചു. വീടുകളിലും ദേവാലയങ്ങളിലും വൈകിട്ട് പെസഹാ അപ്പം മുറിച്ചു. യേശു 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും കുർബാന സ്ഥാപിച്ചതിന്റെയും ഓര്‍മദിനമാണ് പെസഹായായി ആചരിക്കുന്നത്.
ബ്രിസ്ബേൻ ∙ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആഘോഷിക്കുന്ന തിരുന്നാളാണ് ഈസ്റ്റർ. ഇസ്റ്ററെന്നത് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നാണ്.
പ്രത്യാശയുടെ സന്ദേശവുമായി മറ്റൊരു ഈസ്റ്റര്‍ കൂടി വന്നെത്തുന്നു. വിശുദ്ധ വാരാചരണത്തിന്റെ തിരക്കിലാണ് വിശ്വാസികൾ. ഈ അവസരത്തിൽ കേരളത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലൂടെ ഒന്നു കടന്നുപോകാം
സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പങ്കെടുത്തു.
ഹെമൽ ഹെംസ്റ്റഡ് ∙ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇടവക വികാരി റവ. ഫാ. അനൂപ് മലയിൽ എബ്രഹാമിന്റെ കാർമ്മികത്വത്തിൽ ഓശാന ഞായർ ആചരണം ഭക്തിസാന്ദ്രമായി. നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും, വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായർ തിരുക്കർമ്മങ്ങളിലും
ഡാർവിൻ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് തുടക്കമായി.
സിഡ്നിയിലെ മലയാളി കൂട്ടായ്മ വിഷു ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.
ദുബായ് ∙ ക്രിസ്തുവിന്റെ ജറുസലേം യാത്രയുടെ ഓർമയിൽ ദേവാലയങ്ങളിൽ ഇന്ന് ഓശാന ആചരണം. ഇതോടെ യുഎഇയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ പീഡാനുഭവവാര ശുശ്രൂഷകൾ തുടങ്ങും.
കൊച്ചി ∙ വിഷു, ഈസ്റ്റർ ആഘോഷങ്ങളെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ തകൃതി. ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് ആഘോഷങ്ങളും എന്നതിനാൽ വിപണിയിൽ കൂട്ടപ്പൊരിച്ചിലില്ല. വിഷു തിങ്കളാഴ്ച ആയതിനാൽ ശനിയും ഞായറുമെടുത്ത് സാവധാനം ഒരുങ്ങുന്ന രീതിയാണ് ജില്ലയിൽ പൊതുവെ. ജില്ലയ്ക്ക് പുറത്തുള്ളവര്‍ വെളളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി തങ്ങളുടെ നാടുകളിലേക്ക് പോയതിനാൽ തിരക്കും താരതമ്യേനെ കുറവാണ്. എന്നാൽ പടക്കം, വിഷുസദ്യ, വിഷുക്കണി തുടങ്ങിയവയ്ക്കായുള്ള തിരക്ക് പ്രധാനപ്പെട്ട ഇടങ്ങളിൽ ദർശിക്കാനാവും.
Results 1-10 of 76
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.