Activate your premium subscription today
Tuesday, Apr 8, 2025
ഗുവാഹത്തി∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ വരുൺ ചക്രവർത്തിക്കൊപ്പം ബോൾ ചെയ്തത് തന്റെ ബോളിങ് മെച്ചപ്പെടാനും വിക്കറ്റ് നേടാനും സഹായിച്ചതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മോയിൻ അലി. ‘വരുണിന് വേണ്ട പിന്തുണ നൽകുക എന്നതായിരുന്നു എന്റെ ജോലി. അദ്ദേഹത്തിനൊപ്പം ബോൾ ചെയ്തത് വിക്കറ്റ് നേടാൻ എന്നെ സഹായിച്ചു’ മത്സരശേഷം മോയിൻ പറഞ്ഞു.
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
ചെന്നൈ∙ ചാംപ്യൻസ് ട്രോഫി തിളക്കത്തിൽ അഭിനന്ദനങ്ങൾക്കു നടുവിലാണെങ്കിലും, ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം വരുൺ ചക്രവർത്തി. 2021ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്തായപ്പോൾ, ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വരുൺ വെളിപ്പെടുത്തി.
ചെന്നൈ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പേരിലും പ്രകടനത്തിലും ചക്രവർത്തിയായ വരുൺ ചക്രവർത്തിയെ കാത്തിരിക്കുകയാണ് അഡയാറിനടുത്ത് കോട്ടൂർപുരത്തുള്ള വീട്ടുകാർ. വരുണിന്റെ പരിശ്രമവും അധ്വാനവും രാജ്യത്തിനു മുതൽക്കൂട്ടായതിന്റെ ആഹ്ലാദത്തിലാണു കുടുംബാംഗങ്ങൾ. ഇന്നു ചെന്നൈയിലെത്തുന്ന വരുണിനെ സ്വീകരിക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ വരുണിനു പരുക്കേറ്റിരുന്നു. നാട്ടിലെത്തി പരുക്ക് ഭേദമായാലുടൻ ഐപിഎൽ ക്യാംപിലേക്കു പോകും.
2023 നവംബർ 19, 2024 ജൂൺ 29, 2025 മാർച്ച് 9... ഒറ്റനോട്ടത്തിൽ മൂന്നു ദിനങ്ങളിലും 9 എന്ന അക്കമുണ്ടെന്ന സവിശേഷതയേ തോന്നൂ. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിന്റെ തീവ്ര ആരാധകർക്ക് അങ്ങനെയൊന്നും മറക്കാൻ പറ്റാത്ത 3 ദിവസങ്ങളാണിവ. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, ട്വന്റി20 ലോകകപ്പ് ഫൈനൽ, ചാംപ്യൻസ് ട്രോഫി ഫൈനൽ എന്നിവ യഥാക്രമം നടന്നത് ഈ ദിവസങ്ങളിലാണ്. മൂന്നു കലാശപ്പോരാട്ടങ്ങളിലും ഒരറ്റത്ത് ഇന്ത്യയുണ്ടായിരുന്നു. 2023 നവംബർ 23ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ കീഴടങ്ങിയപ്പോൾ വീണ കണ്ണീർ ഇപ്പോഴും ആരാധക ഹൃദയങ്ങളിലുണ്ട്. മാസങ്ങൾക്കകം ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച്, ചരിത്രത്തിൽ 2–ാം തവണ ഇന്ത്യ ട്വന്റി 20യിൽ വിശ്വജേതാക്കളായപ്പോൾ ആ മുറിവിന് നേരിയൊരു ആശ്വാസമുണ്ടായി. എങ്കിലും നീറ്റലടങ്ങിയിരുന്നില്ല. എന്നാൽ, ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കരഘോഷം മുഴക്കിയ ആയിരങ്ങളെ സാക്ഷിയാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ ചാംപ്യൻസ് ട്രോഫി കിരീടം വാനിലേക്കുയർത്തിയപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് ആഘോഷരാവായി. ഒരുപക്ഷേ, 2011ൽ മുംബൈ മഹാനഗരത്തെ ത്രസിപ്പിച്ച ഫൈനലിനൊടുവിൽ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും സംഘവും ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയിൽ വിജയപതാക ഉയർത്തിയ രാവിന്റെ ഉത്സവനിറവിനെ അനുസ്മരിപ്പിക്കുന്നതാണ് ന്യൂസീലൻഡിനെ പരാജയപ്പെടുത്തി നേടിയ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം.
ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കാൻ ന്യൂസീലൻഡ് ബാറ്റർമാർ പ്രത്യേക പരിശീലനം നടത്തുന്നതായി വെളിപ്പെടുത്തി നെറ്റ്സിൽ അവരെ സഹായിക്കാനെത്തിയ ഇന്ത്യൻ ബോളർ. ഇടംകയ്യൻ സ്പിന്നർമാരെ നേരിടാൻ ന്യൂസീലൻഡ് ബാറ്റർമാർ പ്രത്യേക പരിശീലനം നടത്തുന്നതായാണ്, നെറ്റ്സിൽ അവരെ സഹായിക്കുന്ന ശാശ്വത്
ദുബായ്∙ ഐസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകുന്ന ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് ഭീഷണിയായി വളരവേ, തന്റെ ആദ്യ പന്തിൽത്തന്നെ രക്ഷകവേഷമണിഞ്ഞ് വരുൺ ചക്രവർത്തി. ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട് അർധസെഞ്ചറി ലക്ഷ്യമിട്ട് നീങ്ങുന്നതനിടെയാണ്, വരുൺ ചക്രവർത്തിയുടെ പന്തിൽ
ന്യൂഡൽഹി ∙ ജസ്പ്രീത് ബുമ്ര പരുക്കേറ്റു പിൻമാറിയതോടെ പേസ് ബോളിങ്ങിലെ മൂർച്ച നഷ്ടപ്പെട്ട ടീം ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ വിജയ തന്ത്രങ്ങൾ പൊളിച്ചെഴുതുന്നു. ബുമ്രയുടെ അഭാവത്തിൽ പേസ് ബോളിങ്ങിലുണ്ടായ പരിചയക്കുറവ് മറികടക്കാൻ സ്പിൻ ബോളിങ്ങിൽ ആളെണ്ണം കൂട്ടുകയാണ് ടീം മാനേജ്മെന്റ് ചെയ്തത്. ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ അന്തിമ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ഓപ്പണർ യശസ്വി ജയസ്വാളിനു പകരം ടീമിലിടം നേടിയത് സ്പിന്നർ വരുൺ ചക്രവർത്തി. ഇതോടെ ഇന്ത്യയുടെ 15 അംഗ ടീമിലെ സ്പിൻ ബോളർമാരുടെ എണ്ണം അഞ്ചായി. സ്പിന്നിനെ തുണയ്ക്കുന്ന ദുബായിലെ പിച്ചിലാണ് ഇന്ത്യയുടെ മത്സരങ്ങളെന്നത് വരുണിന്റെ അപ്രതീക്ഷിത വരവിനു കാരണമായി.
ചാംപ്യൻസ് ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റത്തിനു സാധ്യത. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമില് മാറ്റങ്ങൾ വരുത്തിയതിനു പിന്നാലെ സ്പിന്നർ വരുൺ ചക്രവർത്തിക്കു പരുക്കേറ്റു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വരുൺ കളിച്ചിരുന്നില്ല. വരുണ് ചക്രവര്ത്തിയുടെ കാലിനാണു
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടിയായി സൂപ്പർതാരം ജസ്പ്രീത് ബുമ്ര പുറത്ത്. ചാംപ്യൻസ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച ടീമിൽ അംഗമായിരുന്ന ബുമ്ര, പരുക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീമിനു പുറത്തായത്. ബുമ്രയ്ക്കു പകരം അടുത്തിടെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവതാരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. ഐസിസി ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്, ഈ മാസം 19നാണ് ആരംഭിക്കുന്നത്. പാക്കിസ്ഥാനാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നതെങ്കിലും, ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുക.
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.