Activate your premium subscription today
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു മെറ്റ കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു. ഫോണിൽ അസ്വാഭാവിക നടപടി നടന്നതായി കണ്ടെത്താനായില്ല. ഫോണിന്റെ ഉടമ എന്തെങ്കിലും വാട്സാപ്പിൽ ചെയ്തെന്നു കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നു കമ്പനി അറിയിച്ചതായി പൊലീസ് ഉന്നതർ പറഞ്ഞു.
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണമാരംഭിച്ചു. വാട്സാപ് ഗ്രൂപ്പിന്റെ ഐപി അഡ്രസ് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് മെറ്റ കമ്പനിയോടു തേടി. തന്റെ ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പുകളുണ്ടാക്കിയെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിനു പരാതി നൽകിയ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനിൽനിന്നു ഗ്രൂപ്പുകളുടെ സ്ക്രീൻ ഷോട്ടുകളും പൊലീസ് ശേഖരിച്ചു.
ഹോളിവുഡിലെ ഇതിഹാസ കഥപാത്രമായ ഹിറ്റ്മാൻ ജോൺ വിക്കായ് വേശമിട്ട് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. കഴിഞ്ഞ ദിവസം നടന്ന ഹാലോവീൻ ആഘോഷത്തിലാണ് ഹോളിവുഡ് താരം കീനു റീവ്സ് അവതരിപ്പിച്ച ജോൺ വിക്കായി സക്കർബർഗ് മാറിയത്.
ന്യൂഡൽഹി ∙ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നോട്ടിസ് നൽകും. 2021 ൽ വാട്സാപ് കൊണ്ടുവന്ന സ്വകാര്യതാ നയമാണ് നടപടിക്കു കാരണമായത്.
ഒരു ഘട്ടത്തിൽ അൽപ്പം പിന്നാക്കം പോയെന്നു കരുതിയിരുന്ന മെറ്റ ഇപ്പോൾ എഐയുടെ കാര്യത്തിൽ 'അടിച്ചുകയറി' വരികയാണ്. മെറ്റാവേഴ്സിനായി പദ്ധതിയിട്ടിരുന്ന പല കാര്യങ്ങളും ഏറ്റവും പുതിയ എഐ വിപ്ലവത്തിൽ മെറ്റയെ തുണച്ചെന്നാണ് ടെക് ഭീമന് തുടരെ അവതരിപ്പിക്കുന്ന പല ടെക്നോളജിയും സൂചിപ്പിക്കുന്നത്. നിലവിൽ ഏറ്റവും
‘ഗുഡ്ബൈ മെറ്റ എഐ’ എന്നു തുടങ്ങുന്ന ഒരു സന്ദേശം വിവിധ സമൂഹമാധ്യമ പേജുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രമുഖരടക്കം നിരവധി ഉപയോക്താക്കൾ ഇത്തരത്തിലൊരു പോസ്റ്റ് ഷെയർ ചെയ്തതായാണ് വിവരങ്ങൾ. വ്യക്തിഗത ഡാറ്റ, പ്രൊഫൈൽ വിവരങ്ങൾ അഥവാ ചിത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ മെറ്റയ്ക്ക് അനുമതിയില്ലെന്നാണ് ഈ സന്ദേശം
ലണ്ടൻ ∙ റഷ്യൻ സർക്കാരിന്റെ അജൻഡ നടപ്പാക്കാൻ ദുരുപയോഗിക്കുന്നുവെന്നാരോപിച്ചു 2 റഷ്യൻ സർക്കാർ മാധ്യമങ്ങളെ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ വിലക്കാൻ തീരുമാനിച്ചതായി മെറ്റ കമ്പനി അറിയിച്ചു. നിയന്ത്രണം വരും ദിവസങ്ങളിൽ നിലവിൽ വരും. റോസ്സിയ സെഗോദ്ന്യ, ആർടി എന്നീ സർക്കാർ മാധ്യമങ്ങൾക്കാണു നിയന്ത്രണം. റഷ്യൻ മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചു നിരോധിക്കാനുള്ള മെറ്റയുടെ ശ്രമം പ്രതിരോധിക്കുമെന്നു സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
ഫോൺ നമ്പറില്ലെങ്കിലും ഇനി വാട്സാപ് മെസേജുകളയയ്ക്കാം. യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് ഉപയോക്താക്കൾക്ക് പരസ്പരം മെസേജുകളയയ്ക്കാനുള്ള അപ്ഡേറ്റുമായി മെറ്റ. ഇതോടെ വാട്സാപ് നമ്പറിനു പകരം യൂസർ നെയിമുകൾ പരസ്പരം കൈമാറിയാൽ മതിയാകും. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരം.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് അടുത്തിടെ ഫെയ്സ്ബുക്കിന്റെ ചരിത്രത്തിലെ കൗതുകകരമായ ഒരു വിവരം പങ്കുവച്ചു. ആദ്യമായി ഫെയ്സ്ബുക്കിൽ സൈൻ അപ്പ് ചെയ്തപ്പോൾ ഉപയോഗിച്ച ഇമെയിൽ വിലാസമാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പങ്കിട്ടത്. ആദ്യ അക്കൗണ്ട് mzuckerb@fas.harvard.edu ആയിരുന്നു എന്നാണ് ത്രെഡ്സിൽ
കോഴിക്കോട് ∙ വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസ് നാളെ വീണ്ടും ഹൈക്കോടതിയിൽ എത്തുമ്പോൾ സമൂഹമാധ്യമ കമ്പനിയായ ‘മെറ്റ’യിൽ നിന്നു മറുപടി ലഭിക്കാതെ പൊലീസ്. പോസ്റ്റ് പ്രചരിപ്പിച്ച ഇടതു വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിലേക്ക് അന്വേഷണം എത്തിയിട്ടുണ്ടെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ അതു പോരെന്ന നിലപാടിലാണു പൊലീസ്. കൂടുതൽ വിവരങ്ങൾ മെറ്റയിൽ നിന്നു ലഭിച്ചാൽ മാത്രമേ പോസ്റ്റിന്റെ ഉറവിടം സംബന്ധിച്ചു കൃത്യമായി അറിയാനാകൂ എന്നാണു കഴിഞ്ഞ റിപ്പോർട്ടിൽ പൊലീസ് കോടതിയെ അറിയിച്ചത്.
Results 1-10 of 92