ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യാത്ര നമുക്ക് ഇപ്പോൾ അന്യമാണല്ലോ. ലോകം എന്ന് സാധാരണ നിലയിലേക്കു മാറുമെന്നോ പഴയതുപോലെ ആസ്വദിച്ച് യാത്ര നടത്താനാകുമെന്നോ   ഇപ്പോൾ അറിയില്ല. പക്ഷേ ആത്മാവിലെ യാത്രികനെ പിടിച്ചുകെട്ടാൻ ആവില്ലല്ലോ. അങ്ങനെയുള്ളവർക്കു വേണ്ടിയാണ്  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ വെർച്വൽ ടൂർ  ആരംഭിച്ചിരിക്കുന്നത്. പാർക്കുകൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ചിലത് സൗജന്യ വെർച്വൽ ടൂറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതാ അതിൽ ചിലത്. ഇനി വീട്ടിൽ ഇരുന്നു കൊണ്ട് നമുക്ക് ഒരു ലോക പര്യടനം നടത്തി വരാം. 

സിഡ്‌നി ഹാർബർ, ഓസ്‌ട്രേലിയ

ഓപ്പറ ഹൗസും ഹാർബർ ബ്രിജും ഒരേസമയം കാണാം സിഡ്നി ഹാർബർ വഴി. സിഡ്നി നഗരത്തിന് പ്രതിവർഷം 4 ദശലക്ഷത്തിലധികം രാജ്യാന്തര സന്ദർശകരെ ലഭിക്കുന്നുണ്ട്. അവിടെ വരെ പോകാൻ സാധിച്ചില്ലെങ്കിലെന്താ, 24X7 പ്രക്ഷേപണം ചെയ്യുന്ന ഒരു തത്സമയ വെർച്വൽ ടൂറിലൂടെ നിങ്ങൾക്ക് ഓസ്ട്രേലിയ വരെ പോയി വരാം.

ദ് ലൂവ്‌റ്, ഫ്രാൻസ്

ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിലൊന്നാണ് പാര്സിലെ ഏറ്റവും മികച്ച സ്മാരകങ്ങളിലൊന്നായ ലൂവ്‌റ്. മ്യൂസിയത്തിലേക്കും അതിന്റെ പ്രശസ്തമായ കലാസൃഷ്ടികളിലേക്കും ഒരു കാഴ്ച യാത്ര നടത്തുന്നതിന് സൗജന്യ വെർച്വൽ ടൂറുകൾ നിങ്ങൾക്ക് തുണയാകും. 

ഹോസിയർ ലെയ്ൻ, മെൽബൺ

മെൽബണിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ് ഹോസിയർ ലെയ്ൻ. തെരുവുകലയുടെ പറുദീസയാണ് ആണ് ഹോസിയർ ലെയ്ൻ. തെരുവിലൂടെ അലസം നടക്കാനും പ്രശസ്തമായ കൾച്ചർ കിങ്സ് ഷോപ്പിന് സാക്ഷ്യം വഹിക്കാനും 15 മിനിറ്റ് വെർച്വൽ വാക്ക് നടത്തിയാൽ മതി. 

സ്പേയ്സ് സെന്റര്‍, ഹൂസ്റ്റൻ

വെർച്വൽ ടൂറുകളും റിയാലിറ്റി അനുഭവങ്ങളും നൽകുന്ന രസകരമായ ഒരു ആപ്ലിക്കേഷൻ ഹൂസ്റ്റണിലെ ബഹിരാകാശ കേന്ദ്രത്തിലുണ്ട്. നിങ്ങൾ  വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിഷമം വേണ്ട, ബഹിരാകാശ നിലയം അടുത്തറിയാനും വിഡിയോ കാണാനും ഓഡിയോ കേൾക്കാനും  ഈ വെർച്വൽ ടൂറുകൾ സഹായിക്കും.

വത്തിക്കാൻ മ്യൂസിയങ്ങൾ

510614503

വത്തിക്കാൻ മ്യൂസിയങ്ങളിൽ പ്രതിവർഷം 6 ദശലക്ഷത്തിലധികം സന്ദർശകർ വരുന്നുണ്ടെന്നാണ് കണക്ക്. അത്ര തിരക്കുള്ള ആ മ്യൂസിയങ്ങൾ അവിടെ പോയി കാണാം എന്നു വച്ചാലും തിരക്കു കൊണ്ട് ചിലപ്പോൾ ഭംഗിയായി കാണാൻ സാധിക്കണമെന്നില്ല.  മൈക്കലാഞ്ചലോയുടെ പ്രശസ്തമായ സിസ്റ്റൈൻ ചാപ്പൽ സീലിങ് ഉൾപ്പെടെ ക്ലാസിക്കൽ കലയെയും ശില്പങ്ങളെയും തൊട്ട് അറിയാനും അനുഭവിക്കാനും ഏറ്റവും നല്ല മാർഗ്ഗം ഒരു വെർച്വൽ ടൂർ തന്നെ.

നയാഗ്ര വെള്ളച്ചാട്ടം, കാനഡ

ഒരു വെള്ളച്ചാട്ടം കാണാൻ അതിയായ ആഗ്രഹമുണ്ടോ, എങ്കിൽ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ എർത്ത്കാമിന്റെ തത്സമയ കാഴ്ച ഓണാക്കി മുകളിൽ നിന്ന് ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കുക. അവിടെ പോയി  വെള്ളച്ചാട്ടം കാണാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ ഒരു വെർച്വൽ ടൂർ ഏതൊരു സഞ്ചാരിയുടെയും സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കും.

ടൈംസ് സ്ക്വയർ, ന്യൂയോർക്ക്

times-square-new-york

ടൈം സ്ക്വയറിലൂടെ നടക്കാതെ എന്ത് ലോകപര്യടനം അല്ലേ. ഓരോ വർഷവും ഏകദേശം 50 ദശലക്ഷം ആളുകൾ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലൂടെ കടന്നുപോകുന്നു. എർത്ത്കാമിന്റെ നിരവധി തത്സമയ വെബ്‌ക്യാമുകൾക്ക് നന്ദി പറയാം. അവ നിങ്ങളെ ടൈംസ് സ്ക്വയറിന്റെ വീഥികളിലൂടെ നടക്കാൻ തുണയായി വരും.

അങ്കോർ വാട്ട്, കംബോഡിയ

angkor-wat

ബജറ്റിൽ ഒതുങ്ങുന്ന ഒരു ലോകപ്രസിദ്ധ ഡെസ്റ്റിനേഷൻ ആണ് അങ്കോർ വാട്ട്‌. ബാലി കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും അധികം സന്ദർശിക്കുന്ന ഒരു ഇടം കൂടിയാണ് ഇത്. അങ്കോർ വാട്ടിന്രെ കാഴ്ച ജീവസുറ്റതാക്കാൻ വെർച്വൽ ഹിസ്റ്ററി സ്‌പെഷലിസ്റ്റുകളും പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും സഹകരിച്ച് നടത്തുന്ന ടൂറാണ് വെർച്വൽ അങ്കോർ. തീമുകളാൽ വിഭജിക്കപ്പെട്ടിട്ടുള്ള വെബ്‌സൈറ്റ് 360 ഡിഗ്രി വിഡിയോകളിലേക്കും ഫോട്ടോകളിലേക്കും  പ്രവേശനം നൽകുന്നു.

ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്ക്

അരിസോണ

485927656

ഗ്രാൻ‌ഡ് കാന്യൻ‌ നാഷനൽ‌ പാർക്കിൽ‌ പ്രതിവർഷം 6 ദശലക്ഷം സന്ദർ‌ശകർ‌ എത്തുന്നുണ്ട്. പക്ഷേ ഇപ്പോൾ‌ അവിടം സന്ദർ‌ശിക്കാൻ‌ കഴിയാത്തതിനാൽ‌, അവരുടെ വെബ്‌ക്യാമുകൾ‌ പ്രയോജനപ്പെടുത്താം. പാർക്കിന്റെ വിവിധ പ്രദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഏഴ് വ്യത്യസ്ത ക്യാമറകളുണ്ട്. അതുകൊണ്ട് വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ഗ്രേറ്റ്  കാന്യന്റെ ഗാംഭീര്യം അനുഭവിക്കാം. 

 

English Summary : Virtual Tour Museums National Parks Around the World

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com