ADVERTISEMENT

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി റോമ വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ല്‍ സജീവമാകാനൊരുങ്ങുകയാണ്. ​ ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം  കൊണ്ട് പ്രേക്ഷക ഹൃദയം കൈയ്യടക്കിയ നടിയാണ് റോമ. നവാഗത സംവിധായനായ  ​പ്ര​വീ​ണ്‍​ ​പൂ​ക്കാ​ട​ന്റെ ​ ​വെ​ള്ളേ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നതിനു മുന്നേ തന്റെ പേരിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് തയാറായിരിക്കുകയാണ് നടി.

 

ഇംഗ്ലീഷിൽ  റോമ (Roma) എന്ന് എഴുതുന്നതിനോടൊപ്പം H എന്ന അക്ഷരം   കൂടി താരം ചേർത്തിട്ടുണ്ട്. ഇനി മുതൽ താരത്തിന്റെ പേര് Romah എന്നായിരിക്കും. അഭിനയത്തിൽ  നിന്ന് ഇടവേള എടുത്തിരുന്ന  താരം സംഖ്യാ ശാസ്ത്രപഠനത്തിൽ   ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. കൂടാതെ ജ്യോതിഷം, വാസ്തു എന്നിവയും പഠന വിഷയമാക്കുകയായിരുന്നു . ഈ പഠനത്തിലൂടെ പേരിലെ ഓരോ അക്ഷരത്തിനും  സംഖ്യകൾക്കും വിലയുണ്ടെന്ന് മനസ്സിലാക്കുകയും  തുടർന്ന് സ്വന്തം പേരിലും നടി  തിരുത്തൽ വരുത്തുകയായിരുന്നു. ഇത്തരം പേരുമാറ്റൽ ബോളിവുഡ് മേഖലകളിലടക്കം സജീവമാണെന്ന് താരം പറയുന്നു

English Summery : Actress Roma Change her Name As per Numerology

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com