2025 ഫെബ്രുവരിമാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം ഒറ്റനോട്ടത്തിൽ
Mail This Article
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):തൊഴിൽപരമായും സാമ്പത്തികമായും ഗുണകരമായ കാലമാണിത്. പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഉല്ലാസയാത്രയ്ക്ക് സാധ്യത ഉണ്ട്. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ മികച്ചത് ആയിരിക്കും. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഉണ്ടാവില്ല. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.
-
Also Read
ഈ ദിവസത്തിൽ ജനിച്ചവർ ഭാഗ്യശാലികൾ
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2):പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കൂടുതൽ അധികാരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. ഓഹരി ഇടപാടുകൾ ഗുണകരമാകും. ചലച്ചിത്ര പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. ബന്ധുക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകാം.
മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4):മാസത്തിന്റെ ആദ്യപകുതിയിൽ പലവിധ പ്രതിസന്ധികളും നേരിടേണ്ടി വരാം. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. എന്നാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ അനുകൂലമായി മാറും. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടു പോകാൻ കഴിയും. അനാവശ്യ ചെലവുകൾ വർധിക്കും.
കര്‍ക്കടകക്കൂർ (പുണർതം 1/4,പൂയം, ആയില്യം):ഈശ്വരാധീനം ഉള്ള കാലമായതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. സ്വന്തമായി ഭൂമി വാങ്ങാനാഗ്രഹിക്കുന്നവർക്ക് അത് സഫലമാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം. സാമ്പത്തിക ഞെരുക്കത്തിനും ഇടയുണ്ട്.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4):ഗുണദോഷ സമ്മിശ്രമായ ഒരു മാസമാണിത്. ആഗ്രഹിച്ചിരുന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ അവസരങ്ങൾ ലഭിക്കും. മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറിക്കിട്ടും. പഴയ ഒരു സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര1/2):ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. പണം പലരീതിയിൽ കൈവശം വന്നു ചേരും. ആരോപണങ്ങളും മറ്റും കേൾക്കാൻ ഇടയാകും. വാതസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും. എതിരാളികളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. കോടതി കാര്യങ്ങൾ അനുകൂലമായി മാറും.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4)കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിൽക്കും. ഉദ്യോഗാർഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര മാറ്റി വയ്ക്കേണ്ടി വരാം. എതിരാളികളിൽ നിന്നുള്ള നീക്കങ്ങൾ കരുതിയിരിക്കുക.
വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട)പൊതുവേ ഗുണകരമായ ഒരു കാലമാണിത്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം ആയിരിക്കും. ദീർഘകാലമായുള്ള പരിശ്രമങ്ങൾക്ക് ഫലം കണ്ടെത്തും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും. പങ്കാളിയോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വീട്ടിലെ സൗകര്യങ്ങൾ വർധിപ്പിക്കും.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം)പല കാര്യങ്ങളും നടക്കാനായി ഒരുപാട് പരിശ്രമിക്കേണ്ടി വരും. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. മംഗള കർമങ്ങളിൽ പങ്കെടുക്കും. സൈനികർക്ക് മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങളിൽ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ തീരുമാനിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. മത്സരപരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. അന്യനാട്ടിലേക്ക് മാറി താമസിക്കേണ്ടി വരാം.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):എല്ലാ കാര്യങ്ങളിലും അലസത തോന്നുന്ന കാലമാണ്. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എതിരാളിയിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പുതിയ വീട് നിർമാണം ആരംഭിക്കും. മാസാവസാനം കൂടുതൽ മികച്ചത് ആയിരിക്കും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.
മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):ഒരുപാട് നേട്ടങ്ങൾ ഉണ്ടാകുന്ന ഒരു കാലമാണ്. ധാരാളം യാത്രകൾ ആവശ്യമായി വരും. മംഗള കർമങ്ങളിൽ പങ്കെടുക്കും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ചിലർക്ക് പുതിയ വാഹനത്തിലും സാധ്യത കാണുന്നു. കമിതാക്കളുടെ വിവാഹം നടക്കും. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.