ബാലഗോകുലം കലോത്സവം സമാപിച്ചു

Mail This Article
പരവനടുക്കം∙ബാലഗോകുലം ഉദുമ താലൂക്ക് സമിതിയുടെ കലോത്സവം സമാപിച്ചു. സമാപനം ചലച്ചിത്ര പിന്നണി ഗായിക ഹരിത ഹരിഷ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എം.സദാശിവൻ നായർ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് സി.ബാബു,ചെമ്മനാട് പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രശേഖരൻ കുളങ്ങര, സുചിത്ര ഹരീഷ് , ബാലഗോകുലം കണ്ണൂർ മേഖല ഭഗിനി പ്രമുഖ് ദീപജ്യോതി പറമ്പ്, സംഘാടക സമിതി വൈസ് പ്രസിഡന്റ് ബി.എൻ.നാരായണൻ ,നാരായണൻ വടക്കിനിയ, ഗംഗാധരൻ അച്ചേരി സംഘാടക സമിതി ട്രഷറർ നാരായണൻ കൈന്താർ ,മാതൃസമിതി പ്രസിഡന്റ് പി. മാലതി, ബാലഗോകുലം താലൂക്ക് അധ്യക്ഷൻ രാമചന്ദ്രൻ,സംഘാടക സമിതി കൺവീനർ ഭരതൻ വയലാംകുഴി , രാധാകൃഷ്ണൻച ചാത്തങ്കൈ എന്നിവർ പ്രസംഗിച്ചു. 2 ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നൂറിലേറെ കുട്ടികൾ പങ്കെടുത്തു.