ADVERTISEMENT

പുറ്റേക്കര ∙ കടുത്ത ചൂടിൽ ചെരിപ്പു ധരിച്ചാലും കാൽ പൊള്ളുന്ന കാലത്തു ചെരിപ്പ് ധരിക്കാതെ നഗര വീഥിയിൽക്കൂടി നടക്കുകയാണു സി.വി.കുര്യാക്കോസ്. ചെരിപ്പു ധരിക്കാത്തതു കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 16 വയസ്സു മുതലാണു ചെരിപ്പ് ഉപേക്ഷിച്ചത്. എസ്എസ്എൽസി പരീക്ഷ എഴുതി ഇരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസവുമായിരുന്നു. കുര്യാക്കോസിന്റെ അപ്പൻ വർഗീസ് പുറ്റേക്കര കവലയിലൂടെ സൈക്കിൾ ചവിട്ടി വരുമ്പോൾ പച്ചക്കറി കയറ്റി വരികയായിരുന്ന ടെംപോ ഇടിച്ചു.

മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. അപ്പന്റെ മരണം വലിയ ആഘാതമായിരുന്നു കുര്യാക്കോസിന്. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോൾ കുര്യാക്കോസ് തീരുമാനിച്ചു, ഇനി ചെരിപ്പ് ധരിക്കില്ലെന്ന്. അന്ന് അമ്മയും എളേപ്പനും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീടു ചെരിപ്പ് ഉപയോഗിച്ചിട്ടേയില്ല. ചെരിപ്പ് ധരിക്കാത്തതിനാൽ ഇതുവരെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. ഒരു വിവാഹാലോചന ഇതു കാരണം മുടങ്ങിയിട്ടുണ്ട്.

ഭാര്യയും 2 മക്കളും ഇടയ്ക്കു ചെരിപ്പ് ധരിക്കാൻ പ്രേരിപ്പിക്കുമെങ്കിലും കുര്യാക്കോസ് തയാറായില്ല. 6 മാസം കൂടുമ്പോൾ ടിടി  കുത്തിവയ്പ് എടുക്കും. എന്തെങ്കിലും കാലിൽ തറഞ്ഞു അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ. കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com