ADVERTISEMENT

മഴവില്ലഴകായി വിരിയുന്ന തൃശൂർ പൂരത്തിന്റെ വിസ്മയക്കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മനോരമ ഓൺലൈനും. മനോരമ ഓൺലൈൻ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക യുട്യൂബ് ചാനലിൽ 19ന് രാവിലെ 9 മുതൽ പൂരാവേശം ലഭ്യമായി തുടങ്ങും. ഘടകപൂരങ്ങൾ കൈവഴികളായി പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തുന്നതും മേളപ്പെരുക്കങ്ങളും കുടമാറ്റവും തിരുവമ്പാടി, പാറമേക്കാവു വിഭാഗങ്ങൾക്കു വേണ്ടി അണിനിരക്കുന്ന ഗജവീരന്മാരുടെ അഴകാന ചമയങ്ങളും  തുടങ്ങി കാഴ്ചയുടെ ഏഴഴകും മനോരമ ഒാൺലൈൻ യു ട്യൂബ് ചാനലിലൂടെ ലഭ്യമാകും. ലൈവ് കവറേജ് ലഭ്യമാകാൻ ഇൗ ലിങ്ക് ഉപയോഗിക്കുക: https://www.youtube.com/watch?v=Jvt6Gm-TnQU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com