ആദ്യവട്ടം മെയിൻസിൽ തോൽവി, രണ്ടാം വട്ടം ഇന്ത്യൻ പോസ്റ്റൽ സർവീസ്; മൂന്നാം ശ്രമത്തിൽ സിവിൽ സർവീസ് നേടി ആൽഫ്രഡ്

Mail This Article
കഴിഞ്ഞ തവണത്തെ 310–ാം റാങ്ക് ഇത്തവണ 57 ലേക്ക് ഉയർത്തിയാണ് ഒ.വി.ആൽഫ്രഡ് തന്റെ നിശ്ചയദാർഢ്യം തെളിയിച്ചത്. മൂന്നാം തവണയാണ് സിവിൽ സർവീസ് എഴുതിയത്. ആദ്യത്തേതിൽ മെയിൻസ് ജയിക്കാനായില്ല. പക്ഷേ, കട്ട് ഓഫിനു തൊട്ടടുത്തെത്തി. രണ്ടാം ശ്രമത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ലഭിച്ച ആൽഫ്രഡ് കഴിഞ്ഞ മാർച്ച് 21ന് ആണ് ഗാസിയാബാദിലെ നാഷനൽ പോസ്റ്റൽ അക്കാദമിയിൽ പരിശീലനത്തിനു ചേർന്നത്.
ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു. ബിരുദ പഠനകാലത്താണ് സിവിൽ സർവീസിനെക്കുറിച്ച് ചിന്തിക്കുന്നത്.
സിലബസ് പൂർണമായും കവർ ചെയ്യുന്ന കൃത്യമായ ടൈംടേബിൾ തയാറാക്കി. ദിവസത്തിൽ 6–7 മണിക്കൂറിൽ കൂടുതൽ പഠനത്തിനായി മാറ്റിവച്ചിട്ടില്ല. സിനിമ കാണാനും ടർഫിൽ ഫുട്ബോൾ കളിക്കാനുമൊക്കെ സമയം കണ്ടെത്തി.
Content Summary : UPSC Civil Service 57 th Rank Holder O.V Alfred Talks About His Success