ADVERTISEMENT

അമിത ജോലിഭാരത്താല്‍ ഏൺസ്റ്റ് ആൻഡ് യങ്ങിൽ ജോലി ചെയ്‌തിരുന്ന മലയാളി അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവം കോര്‍പ്പറേറ്റ്‌ ലോകത്തെ തൊഴില്‍ സംസ്‌കാരത്തെയും ജോലി സമയത്തെയും സംബന്ധിച്ച ചൂടുള്ള വിവാദങ്ങള്‍ക്കും തിരികൊളുത്തി കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലെയും ശരാശരി തൊഴില്‍ സമയം സംബന്ധിച്ച ഇന്റർനാഷനൽ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകളും ചര്‍ച്ചയാവുകയാണ്‌. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ  പട്ടിക അനുസരിച്ച്‌ ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങള്‍ ഭൂട്ടാനും യുഎഇയും കോംഗോയുമാണ്‌. ആഴ്‌ചയില്‍ 54.4 മണിക്കൂറാണ്‌ ഭൂട്ടാനിലെ ശരാശരി ജോലി സമയം. യുഎഇയില്‍ ഇത്‌ 50.9 മണിക്കൂറും കോംഗോയില്‍ 48.6 മണിക്കൂറുമാണ്‌. 

46.7 മണിക്കൂറുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്‌ ഇന്ത്യ. രാജ്യത്തെ തൊഴില്‍സേനയില്‍ 51 ശതമാനം പേര്‍ ആഴ്‌ചയില്‍ 49 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഭൂട്ടാന്‌ പിന്നില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. ആഴ്‌ചയില്‍ ശരാശരി 48 മണിക്കൂര്‍ ജോലി സമയവുമായി ഖത്തര്‍ നാലാം സ്ഥാനത്തുണ്ട്‌. പട്ടികയില്‍ ആദ്യ പത്തില്‍ എട്ടും ഏഷ്യന്‍ രാജ്യങ്ങളാണെന്ന പ്രത്യേകതയുമുണ്ട്‌. 46.1 മണിക്കൂറുമായി 12-ാം സ്ഥാനത്താണ്‌ ചൈന. തെക്ക്‌ പടിഞ്ഞാറന്‍ പസഫിക്കിലെ ദ്വീപ്‌ രാജ്യമായ വനുവാതു ആണ്‌ പട്ടികയില്‍ അവസാനത്തേത്‌. ശരാശരി 24.7 മണിക്കൂര്‍ മാത്രമാണ്‌ ഇവിടുത്തെ ശരാശരി ജോലി സമയം. ആഴ്‌ചയില്‍ 49 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നവരാകട്ടെ നാല്‌ ശതമാനം മാത്രവും. യൂറോപ്യന്‍ രാജ്യങ്ങളായ നെതര്‍ലാന്‍ഡ്‌സ്‌ (31.6 മണിക്കൂര്‍), നോര്‍വെ (33.7 മണിക്കൂര്‍) എന്നിവയും താരതമ്യേന കുറഞ്ഞ ശരാശരി തൊഴില്‍ സമയമുള്ള രാജ്യങ്ങളാണ്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com