ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബര്‍ലിന്‍ ∙ ട്രംപ് താരിഫുകള്‍ക്കെതിരെ യുഎസുമായിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ താല്‍പ്പര്യങ്ങളും ബിസിനസുകളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ തയാറാക്കി വരികയാണെന്ന് യൂറോപ്യന്‍ യൂണിയന്‍.

ഇതിനിടെ എല്ലാ പുതിയ യുഎസ് നിക്ഷേപങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഫ്രാൻസ് മുന്നോട്ടുവച്ചിട്ടുണ്ട്. യുഎസ് താരിഫുകള്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് പ്രഖ്യാപനം യൂറോപ്യന്‍ യൂണിയനെ (ഇയു) അമ്പരപ്പിച്ചിരിയ്ക്കുകയാണ്. നേരത്തെ 25% എന്നു പറഞ്ഞിരുന്നുവെങ്കിലും 20% താരിഫുകളാണ് ബ്ളോക്കിന് തിരിച്ചടിയായത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വ്യാഴാഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപനത്തെ നിരസിക്കുകയും ട്രംപിന്റെ നടപടികള്‍ "ആഗോള സമ്പദ് വ്യവസ്ഥ വന്‍തോതില്‍ ബാധിക്കുമെന്നും  മുന്നറിയിപ്പ് നല്‍കി.

എല്ലാ ബിസിനസ്സുകളും വലുതും ചെറുതുമായതും ആദ്യ ദിവസം മുതല്‍ കഷ്ടപ്പെടുമെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. താരിഫുകള്‍ വലിയ അനിശ്ചിതത്വം കൊണ്ടുവരുമെന്നും യുണൈറ്റഡ് സ്റേററ്റ്സുമായി ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് ഗണ്യമായി വര്‍ധിക്കുമെന്നും" അവര്‍ കൂട്ടിച്ചേര്‍ത്തു.

∙പ്രതിരോധ നടപടികള്‍ പ്രഖ്യാപിക്കാന്‍ ഇയു
യൂറോപ്പും യുഎസും തമ്മിലുള്ള കഴിഞ്ഞ 80 വര്‍ഷത്തെ വ്യാപാര ബന്ധങ്ങള്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്തിട്ടുണ്ടെന്നും വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.എന്നാല്‍ 27 അംഗ സംഘം താരിഫ് നടപടികള്‍ക്കെതിരെ പ്രതിരോധിക്കാന്‍ തയാറാണെന്ന് ഇയു കമ്മീഷന്‍ മേധാവി പറഞ്ഞു. ഉരുക്കിന്മേലുള്ള താരിഫുകള്‍ക്ക് മറുപടിയായി ഇതിനകം തന്നെ പ്രതിരോധ നടപടികളുടെ ആദ്യ പാക്കേജ് അന്തിമമാക്കുകയാണന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇയു രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും ബിസിനസ്സുകളും സംരക്ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ക്ക് തയാറെടുക്കുകയാണെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനപരമായി തെറ്റായ താരിഫുകള്‍ എന്നാണ് ജര്‍മനിയുടെ ചാന്‍സലര്‍ ഷോള്‍സ് വിശേഷിപ്പിച്ചത്. ജര്‍മനിയില്‍, എല്ലാ തലങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടികളും ഈ നീക്കത്തെ അപലപിച്ചു. താരിഫുകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ മുഴുവന്‍ നശിപ്പിക്കുമെന്നും തെറ്റായ ചിന്താഗതിയില്‍ അധിഷ്ഠിതമാണെന്നും ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.

യുക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണത്തിന് ശേഷമുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്താവുന്ന, ലോക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ ദിവസമാണ്" എന്ന് സ്ഥാനമൊഴിയുന്ന ജര്‍മന്‍ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു.ലോക സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ട്രംപിനെ അനുവദിക്കരുതെന്നും റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു. യുഎസ് നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മക്രോണ്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ താരിഫുകള്‍ ക്രൂരവും അടിസ്ഥാനരഹിതവുമാണെന്നും യുഎസിനെ ദുര്‍ബലവും ദരിദ്രവുമാക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.

താരിഫുകള്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും ശക്തമായ പ്രതികരണത്തെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവി നിക്ഷേപങ്ങള്‍, കഴിഞ്ഞ ആഴ്ചകളില്‍ പ്രഖ്യാപിച്ച നിക്ഷേപങ്ങള്‍, യുഎസുമായുള്ള സാഹചര്യം വ്യക്തമാക്കാത്തിടത്തോളം കാലം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും മക്രോണ്‍  പറഞ്ഞു. 

യുഎസുമായി ഊഷ്മളമായ ബന്ധമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി യൂറോപ്യന്‍ യൂണിയനിലെ താരിഫുകള്‍ തെറ്റാണെന്ന് വിമര്‍ശിച്ചു, എന്നാല്‍ അവയുടെ ആഘാതം അമിതമായി കണക്കാക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ സ്റ്റേറ്റ്  ടെലിവിഷനായ RAI ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെലോണി നിലപാട് വ്യക്തമാക്കിയത്. ഒരു വ്യാപാര യുദ്ധം അനിവാര്യമായും പടിഞ്ഞാറിനെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ താരിഫുകള്‍ ശരിയായ പ്രതികരണമാണെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തീരുവകള്‍ യൂറോപ്പിനെതിരായ "ഏകപക്ഷീയമായ ആക്രമണത്തെ" പ്രതിനിധീകരിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാനുള്ള ബുദ്ധിപരമായ മാര്‍ഗമല്ല ഇതെന്നും സാഞ്ചസ് അഭിപ്രായപ്പെട്ടു. 

English Summary:

The European Union has said it is preparing defensive measures to protect European interests and businesses if negotiations with the US against Trump tariffs fail.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com