ADVERTISEMENT

ജിദ്ദ∙ സൗദിയിലെ ജിദ്ദയിൽ കെട്ടിട നിർമാണത്തിനായി ഉണ്ടാക്കിയ താൽക്കാലിക  ജല സംഭരണി തകർന്നുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതായും 10 പേർക്കു പരുക്കേറ്റതായും സൗദി റെഡ് ക്രസന്റ് വക്താവ് അഹ്മദ് അബൂ സൈദ് അറിയിച്ചു. സിവിൽ  ഡിഫൻസിന്റെ അ‍ഞ്ച് യൂണിറ്റ് ആംബുലൻസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായി അധികൃതർ പറഞ്ഞു. 

പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റു രണ്ടുപേർക്കു സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവരെ ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മറ്റു 7  പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചതായി റെസ്ക്യൂ മേധാവി സുൽത്താൻ അൽ മാലികി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com