ഒമാന്‍ കടലില്‍ ഉരു കത്തിനശിച്ചു; ജീവനക്കാരായ 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
Mail This Article
മസ്‌കത്ത്∙ ഒമാനിലെ ദുകം തീരത്തോട് ചേര്‍ന്ന് ലക്ക്ബിയില്‍ ഉരു കത്തിനശിച്ചു. ദുബായിൽ നിന്ന് സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരുവാണ് അപകടത്തില്‍ പെട്ടത്. 13 ഇന്ത്യക്കാരായിരുന്നു ഉരുവിലെ ജീവനക്കാര്‍. ഉരുവിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യബന്ധന ബോട്ടും ചേര്‍ന്ന് രക്ഷപ്പെടുത്തി. സെപ്റ്റംബർ 14ന് വൈകിട്ട് മൂന്ന് മണിക്കാണ് ലക്ബിക്ക് സമീപം ഉള്‍ക്കടലിലാണ് തീ പിടിച്ചത്.
ഗുജറാത്ത്, ഉത്തര്‍പ്രദേശ് സ്വദേശികളായ 13 പേരാണ് ഉരുവിലുണ്ടായിരുന്ന ജീവനക്കാര്‍. മുഴുവന്‍ ആളുകളും സുരക്ഷിതരാണ്. ഇവരെ ലക്ക്ബി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവര്‍ക്ക് നാട്ടിലേക്ക് പോകാനാവശ്യമായ രേഖകള്‍ ശരിയായി വരികയാണ്. വാഹനങ്ങള്‍, മരം ,ഭക്ഷ്യ വസ്തുക്കള്‍, മറ്റു അവശ്യ വസ്തുക്കള്‍ ഉള്‍പ്പടെ 650 ടണ്‍ ഭാരമാണ് ഉരുവില്‍ ഉണ്ടായിരുന്നത്. ഒറ്റ എന്‍ജന്‍ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്