ദേശീയ ദിനം: ആഘോഷമാക്കാൻ ആഭ്യന്തര മന്ത്രാലയം

Mail This Article
ജിദ്ദ ∙ സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിലും നഗരങ്ങളിലും ഗവർണറേറ്റുകളിലും ഇവൻ്റുകൾ, എക്സിബിഷനുകൾ, സൈനിക പരേഡുകൾ എന്നിവയോടെ ആഭ്യന്തര മന്ത്രാലയം ആഘോഷിക്കുന്നു.
റിയാദ് മേഖലയിലെ ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചും കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറുമായി സഹകരിച്ചും ദിരിയ ഗവർണറേറ്റിൽ മ്യൂസിക്കൽ ബാൻഡിനും കുതിരപ്പടയാളികൾക്കുമായി ആഭ്യന്തര മന്ത്രാലയം സൈനിക പരേഡുകളും ഷോകളും നടത്തി.
സെപ്തംബർ 20 മുതൽ 23 വരെ എല്ലാ മേഖലകളിലെയും സംയുക്ത സുരക്ഷാ സേനകളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായ സൈനിക പരേഡുകൾ നടക്കുകയാണ്. ആഘോഷങ്ങളിൽ സംഗീത ബാൻഡിന്റെയും കുതിരപ്പടയുടെയും പ്രകടനങ്ങളും പരിപാടികളും ഉൾപ്പെടെ വിപുലമായ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു.